സേവന് മിത്ര് പുരസ്കാരങ്ങള്‍ സിസ്റ്റര്‍ ബിന്‍സിക്കും ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശേരി എംഎംബിക്കും
സിസ്റ്റര്‍ ബിന്‍സി, ബ്രദര്‍ ഗില്‍ബര്‍ട്ട്.
ഇരിങ്ങാലക്കുട: സിസ്റ്റര്‍ ബിന്‍സിക്കും ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശേരി എംഎംബിക്കും ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ സേവന് മിത്ര് പുരസ്കാരങ്ങള്‍ സമ്മാനിക്കും. ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട തിരുവോണ പിറ്റേന്ന് ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിക്കുന്ന പുലിക്കളി ആഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ സ്പോര്‍ട്സ് യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ഒനീഷ് പുരസ്കാര സമര്‍പ്പണം നിര്‍വഹിക്കും. മാനസിക വൈകല്യമുള്ള യുവതികളെ ശുശ്രൂഷിക്കുന്ന, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുവാന്‍ അക്ഷീണം പ്രയത്നിക്കുന്ന കാരുണ്യത്തിന്റെ മാലാഖയായുള്ള ഇരിങ്ങാലക്കുട സാന്ത്വന സദന് സെക്രട്ടറിയാണ് സിസ്റ്റര്‍ ബിന്‍സി ഐഎസ്എസ്എം. ഇരിങ്ങാലക്കുടയുടെ മാനവികതയുടെ മുഖമായി വളരെയധികം വര്‍ഷങ്ങളായി ദീപസ്തംഭം പോലെ ഉയര്ന്നുനില്ക്കുന്ന ദൈവപരിപാലന ഭവനത്തിന്റെ മാനേജരാണ് ബ്രദര്‍ ഗില്‍ബര്‍ട്ട് എടശേരി എംഎംബി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഓണാശംസകളോടെ, ഇരിങ്ങാലക്കുട.ന്യൂസ്
ഇരിങ്ങാലക്കുടയില്‍ നിന്നും രണ്ട് പ്രിയദര്‍ശിനി ബസ് സര്‍വീസ് കൂടി ആരംഭിക്കും; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
എസ്എന്‍ബിഎസ് സമാജം ഓഫീസിന് മുന്നില്‍ സമാജം സംരക്ഷണ സമിതി പ്രതിഷേധ ധര്‍ണ നടത്തി
കെസിവൈഎം 41-ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി