ജെസിഐ ദേശീയ അഖണ്ഡത ദിനത്തോടനുബന്ധിച്ച് ഹോണസ്റ്റി സ്റ്റാള്‍ തുറന്നു
ഇരിങ്ങാലക്കുട: ജെസിഐ ദേശീയ അഖണ്ഡത ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ ഹോണസ്റ്റി സ്റ്റാള്‍ തുറന്നു. എല്ലാ ജനങ്ങളിലും സത്യസന്ധതയുടെ സന്ദേശം എത്തിക്കുന്നതിനായി വില്പനക്കാരനില്ലാതെ ബോക്സില്‍ പണം നിക്ഷേപിച്ച് സാധനങ്ങള്‍ എടുത്തു കൊണ്ടു പോകുന്ന ഹോണസ്റ്റി സ്റ്റാള്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ഫെനി എബിന് ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ പ്രസിഡന്റ് വി.ബി. മണിലാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡയസ് കാരാത്രക്കാരന്‍, മുന്‍ പ്രസിഡന്റുമാരായ അഡ്വ. ജോണ്‍ നിധിന് തോമസ്, ടെല്‍സണ്‍ കോട്ടോളി, ഷിജു പെരേപ്പാടന്, ഡയസ് ജോസഫ്, പി.ജെ. ജിസന്‍, എബിന് മാത്യു, സെനറ്റര്‍ ഷാജു പാറേക്കാടന്‍, വിവറി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു