ഏഴാം കേരള ഗേള്‍സ് തൃശൂര്‍ ബറ്റാലിയന് നടത്തിയ എന്‍സിസി ക്യാമ്പ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സില്‍ സമാപിച്ചു
ഇരിങ്ങാലക്കുട: ഏഴാം കേരള ഗേള്‍സ് ബറ്റാലിയന് നടത്തിയ എന്‍സിസി ക്യാമ്പ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സില്‍ സമാപിച്ചു. പരിശീലന ക്യാമ്പില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേതായി 524 കേഡറ്റുകളും ഓഫീഷ്യല്‍സും പങ്കെടുത്തു. ബറ്റാലിയന് കമാന്റിംഗ് ഓഫീസര്‍ ലഫ്റ്റനന്റ് കേണല്‍ ബി. ബിജോയ് ക്യാമ്പ് നയിച്ചു. എന്‍സിസി എറണാകുളം ഗ്രൂപ്പ് കമാന്‍ഡര്‍ കോമഡോര്‍ ഹരി കൃഷ്ണന് ക്യാമ്പ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കോളജില്‍ ഒരുക്കിയിട്ടുള്ള അമര്‍ ജവാന് സ്മാരകത്തില്‍ അദ്ദേഹം റീത്ത് സമര്‍പ്പിച്ചു. ഡ്രില്‍, ആയുധപരിശീലനം, ദുരന്ത നിവാരണ പരിശീലന ക്ലാസുകള്‍, ഭൂപട പഠനം, തുടങ്ങിയ മിലിട്ടറിവിഷയങ്ങളും പ്രകൃതിപഠനം, വൈല്‍ഡ് ലൈഫ് ഫോട്ടോ പ്രദര്‍ശനം, സൈബര്‍, റോഡ് സുരക്ഷാബോധവല്‍ക്കരണം, ലൈഫ് മിഷന് റാലി, സ്ത്രീ സുരക്ഷ, ആര്‍ത്തവ ബോധവല്‍ക്കരണം, ആര്‍മി റിക്രൂട്ട്മെന്റ് കരിയര്‍ തുടങ്ങിയ സെഷനുകളും നടന്നു. വിവിധ വിഭാഗങ്ങളില്‍ നിന്നായി നിരവധി വിദഗ്ദര്‍ ക്യാമ്പില്‍ ക്ലാസുകള്‍ നയിച്ചു.
അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ മേജര്‍ ഗായത്രി കെ. നായര്‍, ക്യാപ്റ്റന്മാരായ ലിറ്റി ചാക്കോ, പി. എം. സിജി, ലഫ്റ്റനന്റുമാരായ കെ.എന്‍. ലവ്ജി, ഡോ. കെ.എസ്. ഷഹീത, ഇന്ദു, സുബേദാര്‍ മേജര്‍മാരായ പദം റാണ, കെ. രാധാകൃഷ്ണന്, ഗേള്‍ കേഡറ്റ് ഇന്‍സ്ട്രക്ടര്‍ മഞ്ജു മോഹനന് തുടങ്ങിയവര്‍ നേതൃത്വം നല്കി. മികച്ച പെര്‍ഫോര്‍മന്‍സിന് ആലുവ യുസി കോളജും ശ്രീ കേരളവര്‍മ്മ കോളജും ഓവറോള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.



തളിയക്കോണം ബാപ്പുജി സ്റ്റേഡിയം; നിര്‍മാണം പൂര്‍ത്തിയായില്ല
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ട്രാന്‍സ്ഫോര്‍മര്‍ പുനഃസ്ഥാപിക്കാത്തത്; തെക്കുംപാടത്തെ കര്‍ഷകര്‍ ദുരിതത്തില്‍
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
മൈതാനം പൂര്‍വസ്ഥിതിയിലാക്കണം; എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍
കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു