ആളൂര്‍ ഗ്രാമപഞ്ചായത്ത്: സിറ്റിസണ്‍ ഫെസിലിട്ടേഷന് സെന്ററിന് തുടക്കമായി
ആളൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ആരംഭിച്ച ആളൂര്‍ ഗ്രാമപഞ്ചായത്ത് സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ നിര്‍വഹിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന സേവനങ്ങള്‍, യൂണിവേഴ്സിറ്റികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുതല്‍ ഭരണഘടന പരമായി നിങ്ങള്‍ക്ക് ലഭിക്കാവുന്ന എല്ലാ വിവരങ്ങളും മറ്റു സേവനങ്ങളും സെന്റര്‍ വഴി ലഭ്യമാണ്. പഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്റ് മോനു വര്‍ഗീസിനാണ് നിലവില്‍ സെന്ററിന്റെ നിര്‍വഹണ ചുമതലയുള്ളത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ് അധ്യക്ഷയായ ചടങ്ങില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ദിപിന് പാപ്പച്ചന്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്സണ്‍ ഷൈനി തിലകന്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. എം.എസ്. വിനയന്, അസിസ്റ്റന്റ് സെക്രട്ടറി പ്രദീപ് കുമാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.