സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു
ഇരിങ്ങാലക്കുട: വെളയനാട് വെച്ച് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. പുത്തന്‍ചിറ മങ്കിടി ജംഗ്ഷനില്‍ തെക്കേ താനിയത്ത് മതിയത്തുമനക്കല് നാരായണന് നമ്പൂതിരിയുടെ മകന് പ്രണവ് നമ്പൂതിരി (25) യാണ് മരണപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച ഇരിങ്ങാലക്കുട തരണനെല്ലൂര്‍ ആര്‍ട്സ് കോളജില്‍ ബിഎഡ് കോഴ്സ് പരീക്ഷയ്ക്ക് പോകുന്നതിനിടയ്ക്ക് തൃശൂരില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ബ്ലോക്ക് ജംഗ്ഷനു വടക്കുഭാഗത്ത് വെളയനാട് വെച്ച് പ്രണവ് യാത്ര ചെയ്തിരുന്ന ഇരുചക്രവാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ആദ്യം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പിന്നീട് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും ചികിത്സ നടത്തിയെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നതിനെ തുടര്‍ന്ന് ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. അമ്മ: ശ്രീദേവി (അധ്യാപിക, മുകുന്ദപുരം പബ്ലിക് സ്കൂള്‍). സഹോദരി: ഗായത്രി (ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് സൈക്കോളജി വിദ്യാര്‍ഥിനി). സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍ നടക്കും.

ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍മാനും കെഎസ്ഇ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന അഡ്വ.എ.പി. ജോര്‍ജ് (90) അന്തരിച്ചു
വീടിനു സമീപം ചവറുകള്‍ തീയിടുന്നതിനിടയില്‍ പൊള്ളലേറ്റ് മുന്‍ പഞ്ചായത്തംഗം മരിച്ചു
ഭാര്യ കൗണ്സിലറാകണമെന്ന വലിയ ആഗ്രഹം പൂര്‍ത്തിയാക്കി, സത്യപ്രതിജ്ഞാചടങ്ങ് വീഡിയോയില്‍ കണ്ട് മണിക്കൂറുകള്‍ക്കകം മരണമടഞ്ഞു
കരുവന്നൂര്‍ പുഴയില്‍ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി
കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് യുവാവ് മരിച്ചു