എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയനില്‍ വിവാഹ പൂര്വകൗണ്സിലിംഗ് കോഴ്സ് നടത്തി
ഇരിങ്ങാലക്കുട: എസ്എന്‍ഡിപി യോഗം മുകുന്ദപൂരം യൂണിയന്റെ നേത്യത്വത്തില്‍ അവിവാഹിതരായ യുവതിയുവാക്കളായി സംഘടിപ്പിച്ച വിവാഹപൂര്‍വ കൗണ്‍സിലിംഗ് കോഴ്സ് എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ പി.കെ. പ്രസന്നന് ഉദ്ഘാടനം ചെയ്തു. യൂണിയന് കൗണ്‍സിലര്‍ വി.ആര്. പ്രഭാകരന് അധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി കെ.കെ. ചന്ദ്രന്, വനിതാസംഘം യൂണിയന് പ്രസിഡന്റ് സജിത അനില്‍കുമാര്‍, സെക്രട്ടറി രമ പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.