കളത്തുംപടി ശ്രീ ദുര്‍ഗ്ഗാ ദേവി ക്ഷേത്ര നവീകരണ സമിതി രൂപീകരിച്ചു
ഇരിങ്ങാലക്കുട: കളത്തുംപടി ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്ര ശ്രീകോവില്‍ പുനര്‍നിര്‍മ്മാണവും നവീകരണവകലശവും നടത്തുന്നതുമായി ബന്ധപ്പെട്ട് കളത്തുംപടി ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്ര നവീകരണ സമിതി രൂപീകരിച്ചു. ക്ഷേത്ര ശ്രീകോവില്‍ പുതുക്കി പണിത് 2025 താലപ്പൊലിക്ക് മുമ്പായി പുനഃപ്രതിഷ്ഠയും കലശവും നടത്താനും, ഉദ്ദേശം അമ്പത് ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ഭക്തജനങ്ങളില്‍ നിന്ന് തുക സമാഹരിക്കാനും യോഗം തീരുമാനിച്ചു. സംഗമേശ്വര എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഹാളില്‍ നടന്ന രൂപീകരണയോഗം എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് അഡ്വ. ഡി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കളത്തുംപടി ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് ശിവദാസ് പള്ളിപ്പാട്ട് അധ്യക്ഷത വഹിച്ചു. ക്ഷേത്ര ക്ഷേമസമിതി രക്ഷാധികാരി നളിന്‍ ബാബു, എന്‍എസ്എസ് താലൂക്ക് യൂണിയന് സെക്രട്ടറി കെ. രവീന്ദ്രന്, പ്രൊഫ: ലക്ഷ്മണന് നായര്‍, വിശ്വനാഥമേനോന് നമ്പ്യാരുവീട്ടില്‍, ഹരിനാഥ് കൊറ്റായില്‍, കിഷോര്‍ പള്ളിപ്പാട്ട്, ഇ. ജയരാമന്, വിനയന് മാസ്റ്റര്‍ പുരയാറ്റ് എന്നിവര്‍ സംസാരിച്ചു. ക്ഷേത്ര ക്ഷേമ സമിതി സെക്രട്ടറി മനോജ് കുമാര്‍ മാടശ്ശേരി സ്വാഗതവും വിജയന് ചിറ്റേത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് തോട്ടാപ്പിള്ളി വേണുഗോപാല്‍ മേനോന് ചെയര്‍മാനും മനോജ് കല്ലിക്കാട്ട് ജനറല്‍ കണ്‍വീനറുമായി 251 അംഗ നവീകരണ സമിതി രൂപീകരിച്ചു.