ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിന്റെ നൂറ്റി മുപ്പത്തി ഒന്‍പതാം ജന്മദിനം ആഘോഷിച്ചു
ഇരിങ്ങാലക്കുട: കോണ്‍ഗ്രസിന്റെ ജന്മദിനം ഇരിങ്ങാലക്കുട രാജീവ്ഗാന്ധി മന്ദിരത്തില്‍ ആഘോഷിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന് ചിറ്റേത്തിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് കേക്കുമുറിച്ച് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ലി, മണ്ഡലം പ്രസിഡന്റുമാരായ അബ്ദുല്‍ ഹഖ്, സാജു പാറേക്കാടന്‍, ബ്ലോക്ക് ഭാരവാഹികളായ തോമസ് തത്തംപിള്ളി, എം.ആര്. ഷാജു, കെ.സി. ജെയിംസ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ജയ്സണ്‍ പാറേക്കാടന്‍, ബിജു പോള്‍ അക്കരക്കാരന്‍, തോമസ് തൊകലത്ത്, ജോസഫ് ചാക്കോ, പി.എ. ഷഹീര്‍, എ.സി. സുരേഷ്, അസറുദ്ദീന് കളക്കാട്ട്, വിനു ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.