ഇരിങ്ങാലക്കുട ഉപജില്ലാ ബ്രാഞ്ച് സമ്മേളനം ജിജിവിഎച്ച്എസ്എസില്‍ വെച്ച് നടന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഉപജില്ലാ ബ്രാഞ്ച് സമ്മേളനം ജിജിവിഎച്ച്എസ്എസില്‍ വെച്ച് നടന്നു. വിവിധ സ്കൂളുകളില്‍ നിന്നും അധ്യാപകര്‍ പങ്കെടുത്തു. സമ്മേളനം കെഎസ്ടിഎ ഇരിങ്ങാലക്കുട സബ്ജില്ലാ പ്രസിഡന്റ് കെ.ആര്. സത്യപാലന് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്രാഞ്ച് പ്രസിഡന്റ് ഹിനിഷ അധ്യക്ഷയായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം ദീപ ആന്റണി, സബ്ജില്ലാ സെക്രട്ടറി കെ.വി. വിദ്യ എന്നിവര്‍ സമ്മേളനം അഭിവാദ്യം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റായി ഹിനിഷയെയും സെക്രട്ടറിയായി സാജന് ജോര്‍ജിനെയും ട്രഷററായി അല്ബുഷറ അബു വിനെയും സമ്മേളനം തെരഞ്ഞെടുത്തു. വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ ബിന്ദു പി. ജോണ്‍ സ്വാഗതവും ധന്യ നന്ദിയും പറഞ്ഞു.