വകുപ്പു തല ഉദ്യോഗസ്ഥന്മാര് യോഗത്തില് വരാത്തത് താലൂക്ക് വികസന സമിതിയില് രൂക്ഷ വിമര്ശനം
തൃശൂര് കൊടുങ്ങല്ലൂര് റൂട്ടിലെ അപകടങ്ങള് കുറക്കുന്നതിന് നടപടികള് സ്വീകരിക്കണം താലൂക്ക് വികസന സമിതി യോഗം
ഇരിങ്ങാലക്കുട: വകുപ്പു തല ഉദ്യോഗസ്ഥര് യോഗത്തില് വരാത്തത് രൂക്ഷ വിമര്ശനത്തിന് ഇടയാക്കി. പോലീസ്, എക്സൈസ് തുടങ്ങിയ പല പ്രധാന വകുപ്പുകളിലേയും ഉദ്യോഗസ്ഥര് യോഗത്തില് എത്തിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട ചര്ച്ചകളില് ഉദ്യോഗസ്ഥ തലത്തിലുള്ള വിശദീകരണം ലഭ്യമാകാത്താണ് ഏറെ വിമര്ശനത്തിന് ഇടയാക്കിയിരുന്നത്.
തൃശൂര് കൊടുങ്ങല്ലൂര് റൂട്ടിലെ ബസുകളുടെ അമിത വേഗത മൂലം ഉണ്ടാകുന്ന അപകടങ്ങള് പരിഹാരമാക്കുന്നതിന് പോലീസും മോട്ടോര് വാഹനവകുപ്പും നടപടികള് സ്വീകരിക്കണമെന്ന് ആന്റോ പെരുമ്പിള്ളി ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു മാസത്തിനിടയില് കരുവന്നൂരിനും മാപ്രാണത്തിനും ഇടക്കുള്ള സ്ഥലത്ത് അഞ്ച് അപകടങ്ങളാണ് ഉണ്ടായത്. ഇതില് രണ്ട് പേര് മരണപ്പെടുകയും എട്ട് പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു.
ആരെങ്കിലും മരിച്ചാലെ പ്രശ്നം പരിഹരിക്കു എന്ന നിലപാട് മാറ്റണം. കാല്നടക്കാര്ക്ക് പോലും സുരക്ഷിതമല്ല എന്ന അവസ്ഥയാണെന്ന് ആന്റോ പെരുമ്പിള്ളി പറഞ്ഞു. അപകടം ഉണ്ടാകുമ്പോള് രണ്ട് ദിവസം മാത്രം നില്ക്കുന്ന നടപടികള് മാത്രമായി ചുരുങ്ങരുത്. ഈ റോഡ് പണി നടക്കുന്നതില് റൂട്ട് തിരിച്ചു വിടുന്നതില് വ്യക്തത വേണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ റൂട്ടില് പോലീസിന്റെയും മോട്ടോര് വാഹനവകുപ്പിന്റെയും നിരീക്ഷണം ശക്തമാക്കണമെന്ന് കൃപേഷ് ചെമ്മണ്ട ആവശ്യപ്പെട്ടു.
ഇക്കാര്യത്തില് നടപടികള് സ്വീകരിക്കുമെന്ന് മോട്ടോര്വാഹനവകുപ്പ് ഉദ്യോഗസ്ഥര് വ്യക്തമാക്കി. കാട്ടൂര് പഞ്ചായത്തില് ഇന്ഡസ്ട്രിയല് എക്സ്റ്റേറ്റിലെ രാസ മാലിന്യം സമീപ വീടുകളിലെ കിണറുകളിലേക്ക് കലര്ന്ന് കുടിവെള്ളം ഉപയോഗ ശൂന്യമാകുന്ന വിഷയം യോഗത്തില് കാട്ടൂര് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. കമറുദ്ദീന് ഉന്നയിച്ചു. കാട്ടൂര് ഇന്ഡസ്ട്രിയല് എക്സ്റ്റേറ്റില് പ്രവര്ത്തിക്കുന്ന സ്ഥപനങ്ങളെ സംബന്ധിച്ച് പഞ്ചായത്തിനു യാതൊരു അധികാരമില്ലാത്ത സ്ഥിതിയാണുള്ളത്.
അവിടന്നുണ്ടാകുന്ന മാലിന്യങ്ങള് മൂലം സമീപവാസികളുടെ വിമര്ശനം കേള്ക്കേണ്ടിവരുന്നത് പഞ്ചായത്ത് അധികൃതരാണെന്നും അദ്ദേഹം പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്ഡിന്റെ അനുമതി ഇല്ലാതെ പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങള്ക്ക് അനുമതി വാങ്ുവാന് ആവശ്യപ്പെടാമെന്നുള്ള വ്യവസായ വകുപ്പ് ഉദ്യോഗസ്ഥയുടെ മറുപടി യോഗത്തില് രൂക്ഷ വിമര്ശനത്തിന് ഇടയാക്കി.
ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന ഈ സംഭവത്തില് ഈ സ്ഥാപനങ്ങള്ക്ക് ലൈസന്സ് എടുക്കുന്നതിനുള്ള നിര്ദേശത്തിനുപകരം ഈ വിഷയം രമ്യമായി പരിഹരിക്കാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. ഈ സ്ഥാപനങ്ങളുടെ പ്രവര്ത്തനം നിറുത്തി വക്കുന്നതിനാവശ്യമായ നടപടികളാണ് ഉണ്ടാകേണ്ടത്. കരുവന്നൂര് ചേലക്കടവ് കോളനിയിലെ പുറംമ്പോക്കിലെ വീടുകള് കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി മാഫിയയുടെ സാന്നിധ്യം ഒഴിവാക്കണമെന്നും ഈ കാര്യത്തില് പോലീസും എക്സൈസും അതീവ ജാഗ്രത പുലര്ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
പുറംമ്പോക്കിലെ ഈ വീടുകള് പൊളിച്ചു നീക്കുന്നതിനുള്ള നടപടികള് സ്വീകരിക്കണം. കാറളം ആലുംപറമ്പ് ജംഗ്ഷനിലെ പെട്രോള് പമ്പിനു മുന്നില് മുറിച്ചിട്ട ആല്മരകൊമ്പുകളും വിവിധ റോഡുകളില് കൂട്ടിയിട്ടിരിക്കുന്ന വാട്ടര് അഥോറിറ്റിയുടെ പൈപ്പുകളും നീക്കം ചെയ്യണമെന്ന് കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് പറഞ്ഞു. കരുവന്നൂര് വലിയപാലം, ചെറിയപാലം, പുത്തന്തോട് ഈ മൂന്ന് പാലങ്ങളും രണ്ട് കീലോമീറ്റര് ചുറ്റളവില് ഉള്ളതാണ്.
റോഡ് വികസനത്തിന്റെഭാഗമായി ഈ റോഡുകള് പൊളിക്കുമ്പോള് പാലങ്ങളുടെ അവസ്ഥയെകുറിച്ച് വ്യക്തത ഉണ്ടാകണമെന്നും അതിനാല് കെഎസ്ടിപിയുടെ പ്രതിനിധികള് അടുത്ത യോഗത്തില് ഉണ്ടായിരിക്കണമെന്ന്് യോഗത്തില് ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട നഗരസഭയില് ഷീലോഡ്ജ് പ്രവര്ത്തനം ഉടനെ ആരംഭിക്കുമെന്നും നഗരസഭ ചെയര്പേഴ്സണ് മേരിക്കുട്ടി ജോയ് പറഞ്ഞു. നഗരസഭ ബസ് സ്റ്റാന്ഡിലെ കെട്ടിടങ്ങളില് സാമൂഹികവിരുദ്ധരുടെ ശല്യം ഏറിവരുകയാണ്
ഗോവണികളിലും മറ്റും വിദ്യര്ഥികളടക്കം ഉള്ളവര് തമ്പടിച്ച് നില്ക്കുന്നത് പലര്ക്കും ശല്യമായിട്ടുണ്ടെന്നും ഈ കാര്യത്തില് നടപടി വേണമെന്നും ആവശ്യപ്പെട്ടു. നഗരസഭ ചെയര് പോഴ്സണ് മേരികുട്ടി ജോയ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലല്ത ബാലന്, തഹസില്ദാര് കെ.എം. സിമേഷ് സാഹു, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, എംപിയുടെ പ്രതിനിധി കൃപേഷ് ചെമ്മണ്ട, മുര്ഷിദ്, സാം തോംസണ്, കെ.എ. റിയാസുദ്ദീന് തുടങ്ങിയവര് പ്രസംഗിച്ചു.