സോഷ്യല്‍ സയന്‍സ് സ്റ്റില്‍ മോഡലില്‍ ഏന്ലിയ ജിനുവും എസ്തേര സാലസും എ ഗ്രേഡ് നേടി
ഇരിങ്ങാലക്കുട: ആലപ്പുഴ വെച്ചു നടന്ന പതിനേഴാമത്തെ കേരള സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ സോഷ്യല്‍ സയന്‍സ് ഹൈസ്കൂള്‍ സ്റ്റില്‍ മോഡല്‍ കോമ്പറ്റീഷനില്‍ ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌര്‍ കോണ്‍വെന്റ് ഹൈസ്കൂള്‍ വിദ്യാര്‍ഥികളായ ഏന്ലിയ ജിനുവും എസ്തേര സാലസും എ ഗ്രേഡ് കരസ്ഥമാക്കി. സേവ് എനര്‍ജി, സേവ് വേള്‍ഡ് എന്ന ആശയത്തെ ആസ്പദമാക്കിയാണ് മോഡല്‍ തയ്യാറാക്കിയത്.