കെസിബിസി മദ്യവിരുദ്ധ സമിതി സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ ലഹരിവിരുദ്ധഞായര് ആചരിച്ചു

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ കെസിബിസി മദ്യവിരുദ്ധ സമിതി ലഹരിവിരുദ്ധ ഞായര്‍ ആചരിച്ചു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. റോബിന് പാലാട്ടി, അസിസ്റ്റന്റ് വികാരി ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, യൂണിറ്റ് പ്രസിഡന്റ് ജോബി പള്ളായി, അന്തോണികുട്ടി ചെതലന്‍, ജോയ് മൊളരിക്കല് എന്നിവര്‍ തിരി തെളിയിച്ചു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ദിവ്യബലിക്കു ശേഷം കത്തീഡ്രലില്‍ നിന്നും ആരംഭിച്ച കുരിശിന്റെ വഴി പ്രാര്‍ഥന ചന്തക്കുന്ന്, നിത്യാരാധന കേന്ദ്രം, ബിഷപ്പ് ഹൗസ് ജംഗ്ഷന് വഴി കത്തീഡ്രല്‍ ദേവാലയത്തില്‍ സമാപിച്ചു.