സെന്റ് തോമസ് കത്തീഡ്രല്‍ എകെസിസി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടന്നു

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ അഖില കേരള കത്തോലിക്ക കോണ്‍ഗ്രസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടന്നു. ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റീവിലേക്ക് 5000 രൂപയുടെ ചെക്ക് ഡയറക്ടര്‍ ഫാ. ഷാജു ചിറയത്തിന് നല്കി കൊണ്ട് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനകര്‍മം നിര്‍വ്വഹിച്ചു. കത്തീഡ്രല്‍ എകെസിസി പ്രസിഡന്റ് രഞ്ചി അക്കരക്കാരന്‍ അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് അസി. ഡയറക്ടര്‍മാരായ ഫാ. ജോസഫ് മാളിയേക്കല്‍, ഫാ. റിന്റോ തെക്കിനിയത്ത്, എകെസിസി വൈസ് പ്രസിസന്റ് ജോസ് മാമ്പിള്ളി, പിആര്‍ഒ റെയ്സണ്‍ കോലങ്കണ്ണി, റോബി കാളിയങ്കര, ജോയിന്റ് സെക്രട്ടറി അബ്രഹാം പള്ളിപ്പാട്ട്, പി.ടി. ജോര്‍ജ്, ടെല്‍സണ്‍ കോട്ടോളി, ഷാജു പാറേക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.