ജെസിഐ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്റര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വൈറ്റ് ഹോഴ്സ് ജേതാക്കള്‍

ഇരിങ്ങാലക്കുട: ജൂണിയര്‍ ചേമ്പര്‍ ഇന്റര്‍നാഷ്ണല്‍ ജെസിഐ ഇരിങ്ങാലക്കുട സംഘടിപ്പിച്ച ഇന്റര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വൈറ്റ് ഹോഴ്സ് ജേതാക്കളായി. ക്രൈസ്റ്റ് കോളജ് സ്റ്റേഡിയത്തില്‍ വച്ച് രണ്ടു ദിവസങ്ങളിലായി നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സമ്മാനദാനം ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പിണിക്കപറമ്പില് നിര്‍വ്വഹിച്ചു. ജെസിഐ പ്രസിഡന്റ് ഡിബിന്‍ അമ്പൂക്കന് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രോഗ്രാം ഡയറക്ടര്‍മാരായ ലിന്റോ തോമസ്, ഡയസ് കാരാത്രക്കാരന്‍, സെക്രട്ടറി ഷിജു കണ്ടംകുളത്തി, മുന്‍ പ്രസിഡന്റുമാരായ ലിയോ പോള്‍, ലിഷോണ്‍ ജോസ്, ടെല്‍സണ്‍ കോട്ടോളി, അഡ്വ. ഹോബി ജോളി, ഡയസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഷാജു പാറേക്കാടന്‍ ക്യാപ്റ്റനായ വൈറ്റ് ഹോര്‍സ് ഡോ. ജോണ്‍ മാത്യു ക്യാപ്റ്റനായുളള ടീമിനെ 11 റണ്‍സിന് തോല്‍പ്പിച്ച് വിജയ കിരീടം നേടി. മാന്‍ ഓഫ് ദ സിരിസ് ലിന്റോ തോമസും ബെസ്റ്റ് ബാറ്റ്സ് മാന്‍ അഡ്വ. പോളി മൂഞ്ഞേലി, ബെസ്റ്റ് ബൗളര്‍ ലിയോ പോള്‍ എന്നിവര്‍ വ്യക്തിഗത ട്രോഫികളും നേടി. വിജയികള്‍ക്കുള്ള ട്രോഫികള്‍ ഫ്യൂച്ചര്‍ എജ്യുസിറ്റി തൃശൂരും, ടെലസ് ഇന്റര്‍നാഷ്ണല്‍ ഇരിങ്ങാലക്കുടയും സ്പോണ്സര് ചെയ്തു.