ഏക സ്നേഹഭവനം പൂര്‍ത്തിയായി കരുവന്നൂരിന് കൈത്താങ്ങായി ഏക യുഎഇ

യുഎഇ ലെ കരുവന്നൂര്ക്കാരുടെ കൂട്ടായ്മ ഏക യുഎഇ നിര്‍മിച്ചുനല്‍കുന്ന ഭവനം.
ഇരിങ്ങാലക്കുട: യുഎഇ ലെ കരുവന്നൂര്ക്കാരുടെ കൂട്ടായ്മ ഏക യുഎഇയും സി. സജി ചെറിയാനും തോമസ് കോയാട്ട് ഫൗണ്ടേഷനും ചേര്‍ന്ന് കരുവന്നൂര്‍ പൊട്ടുച്ചിറ ഭാഗത്ത് നിര്‍ധനരായ ഒരു കുടുംബത്തിന് ഏക സ്നേഹ ഭവനം എന്ന പേരില്‍ വീട് നിര്‍മ്മിച്ചു നല്കുന്നു. എല്ലാ സൗകര്യങ്ങളോടും കൂടി പണി പൂര്‍ത്തീകരിച്ച ഈ ഭവനത്തിന്റെ താക്കോല്‍ദാനം നാളെ രാവിലെ 10 ന് നടക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.ആര്. ബിജോയ്, ചേര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് എന്നിവരുടെ സാന്നിധ്യത്തില്‍ താക്കോല്‍ദാനം നടക്കും.
ഏക രക്ഷധികാരി ഷാജി അബ്ബാസിന്റെ നേതൃത്വത്തില്‍ സൈഫുദ്ധീന്‍ ട്രായങ്കിള്‍ ബില്‍ഡേഴ്സ് എന്ന കോണ്ട്രാക്ടിംഗ് കമ്പനിയാണ് ഏക സ്നേഹ ഭവനത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ചെയ്തത്. യുഎഇയില്‍ 250 ഓളം അംഗങ്ങളുള്ള ഈ കൂട്ടായ്മ യുടെ ചെയര്മാന് ബെന്നി തേലപ്പിള്ളി, സെക്രട്ടറി മുഹമ്മദ് സലീത്ത്, ട്രഷറര്‍ നിതിന്‍ കമ്പംതോടത്ത് എന്നിവര്‍ നേതൃത്വം നല്കുന്നു.