പി.സി. കുറുമ്പയുടെ 12 ാം ചരമവാര്‍ഷികദിനാചരണം എന്‍.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു

കുട്ടംകുളം സമര നായിക പി.സി. കുറുമ്പയുടെ 12ാം ചരമവാര്‍ഷിക ദിനാചരണത്തില്‍ നടവരമ്പിന് സംഘടിപ്പിച്ച അനുസ്മരണ പരിപാടി
നടവരമ്പ്: കുട്ടംകുളം സമര നായിക പി.സി. കുറുമ്പയുടെ 12ാം ചരമവാര്‍ഷിക ദിനാചരണത്തില്‍ നടവരമ്പിന് സംഘടിപ്പിച്ച അനുസ്മരണ പരിപാടി സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം എന്‍.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. സിപിഐ വേളൂക്കര ലോക്കല്‍ സെക്രട്ടറി വി.എസ്. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. ടി.ആര്. സുനില്‍, സുമതി തിലകന്, ഗൗരേഷ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.