ഇരിങ്ങാലക്കുട സേവാഭാരതിയും കൊമ്പൊടിഞ്ഞാമക്കല്‍ ലയണ്‍സ് ക്ലബ്ബും ചേര്‍ന്ന് ഇഎന്‍ടി ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട സേവാഭാരതിയും, കൊമ്പൊടിഞ്ഞാമക്കല്‍ ലയണ്‍സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഇഎന്‍ടി ക്യാമ്പ് സാമൂഹിക പ്രവര്ത്തകന് ജോണ്സണ് കോലംങ്കണ്ണി ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സേവാഭാരതിയും കൊമ്പൊടിഞ്ഞാമക്കല്‍ ലയണ്‍സ് ക്ലബ്ബും സംയുക്തമായി ഇഎന്‍ടി ക്യാമ്പ് സേവാഭാരതി ഓഫീസില്‍ സംഘടിപ്പിച്ചു. സാമൂഹിക പ്രവര്ത്തകന് ജോണ്സണ് കോലംങ്കണ്ണി ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡന്റ് നളിന്‍ ബാബു അധ്യക്ഷത വഹിച്ചു. സേവാഭാരതി എക്സിക്യൂട്ടീവ് അംഗവും മെഡി സെല്‍ കോ ഓര്‍ഡിനേറ്ററുമായ രാജി ലക്ഷ്മി, സേവാഭാരതി ട്രഷറര്‍ രവീന്ദ്രന്, വാന പ്രസ്ഥാശ്രമം പ്രസിഡന്റ് ഗോപിനാഥന് പീടികപറമ്പില്‍, സെക്രട്ടറി ഹരികുമാര്‍ തളിയ കാട്ടില്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ ഒ.എന്‍. സുരേഷ്, ജഗദീഷ് പണിക്കവീട്ടില്‍, മെഡി സെല്‍ പ്രസിഡന്റ് മിനി സുരേഷ്, സൗമ്യ സംഗീത്, സംഗീത ബാബുരാജ്, ടിന്റു സുഭാഷ്, മാതൃ സമിതി അംഗം ഗീത, മോഹിത്ത് എന്നിവര്‍ സംസാരിച്ചു.