കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തണ്ടിക വരവ് ഭക്തി സന്ദ്രം
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തണ്ടിക വരവ്.
ഇരിങ്ങാലക്കുട: ശംഖനാദം മുഴങ്ങി, വാളും പരിചയുമായി അകമ്പടിക്കാര്‍ നിരന്നു. ആചാരപ്പെരുമയോടെ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പുത്തരി സദ്യയ്ക്കും മുക്കിടിനിവേദ്യത്തിനുമുള്ള തണ്ടിക പോട്ട പ്രവൃത്തികച്ചേരിയില്നിന്നു പുറപ്പെട്ടു. എട്ടര തണ്ട് നേന്ത്രക്കുല, രണ്ടു തണ്ട് കദളിക്കുല, കൂടാതെ ഇടിച്ചക്ക, മാങ്ങ, വഴുതനങ്ങ, പച്ചമുളക്, ഇഞ്ചി തുടങ്ങിയ ഉല്പന്നങ്ങളുമായി വട്ടിയും മുക്കുടി നിവേദ്യത്തിനുള്ള കൂട്ടുമരുന്നുകള്‍ അടങ്ങിയ കുട്ടയും ദേവന് ആടാനുള്ള എണ്ണ, കോടിവസ്ത്രം, ഓലക്കുടയുമാണു തണ്ടികയായി ക്ഷേത്രത്തിലെത്തിയത്.
ഉച്ചയ്ക്ക് 12ന് മേത്താള്‍ മടപ്പാട്ട് അപ്പുനായരുടെ നേതൃത്വത്തില്‍ വാളും പരിചയും കുത്തുവിളക്കുമായി പരിചാരകര്‍ 22 കിലോമീറ്ററോളം കാല്‍നടയായി ആരംഭിച്ച യാത്രയെ വൈകിട്ട് 5.30ന് ഠാണാവില്‍ ദേവസ്വംവക സ്ഥലത്ത് നാഗസ്വര മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. തുടര്‍ന്നു പള്ളിവേട്ട ആല്ത്തറയില്നിന്നു മറ്റു വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തി. നിരവധി ഭക്തജനങ്ങളാണ് തണ്ടികയെ വരവേല്‍ക്കാന്‍ എത്തിച്ചേര്‍ന്നിരുന്നത്. തുലാംമാസത്തിലെ തിരുവോണനാളായ ഇന്നാണ് തൃപ്പുത്തരി സദ്യ.
ഇന്ന് നടക്കുന്ന പുത്തിരി സദ്യയ്ക്ക് അരി അളന്ന് കൊടുക്കുവാന്‍ അനുവാദമുള്ളതു പോട്ടയിലെ മുല്ലശേരി പെരുമ്പിള്ളി തറവാട്ടുകാര്‍ക്കാണ്. മൂസ് അരിയളക്കും. ഭക്തന്മാരുടെ വക അരിയിടലും പതിവാണ്. ഉച്ചയ്ക്ക് 11.30നും 1.30നും ഇടയില്‍ തൃപ്പുത്തരി നിവേദ്യത്തിനുള്ള പൂജ നടക്കും. നേന്ത്രപ്പഴം, കദളിപ്പഴം, പച്ച കുരുമുളക്, പച്ച പയര്‍, ചക്ക, ഇഞ്ചി, പച്ചമാങ്ങ ഇതെല്ലാം പുത്തരിക്ക് നിവേദിക്കും. സാധാരണപൂജയുടെ നിവേദ്യത്തില്നിന്നു വ്യത്യസ്തമായി പ്രത്യേക മന്ത്രംതൊട്ട് ജപിച്ചാണ് പുത്തരിനിവേദ്യം നടത്തുന്നത്. തുടര്‍ന്ന് ക്ഷേത്രം പടിഞ്ഞാറെ ഊട്ടുപുരയില്‍ ഭക്തജനങ്ങള്‍ക്കായി തൃപ്പുത്തരി സദ്യ നടക്കും. നാളെ രാവിലെ ആറിന് മുക്കുടി നിവേദ്യം.


അരിപ്പാലം പതിയാംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ യോഗം ചേര്‍ന്നു
റവന്യൂ ജില്ല സ്കൂള്‍ കലോത്സവം സംഘാടക സമിതി രൂപീകരിച്ചു
മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
ഭക്തിസാന്ദ്രമായി കൂടല്‍മാണിക്യ ക്ഷേത്രത്തിലെ കലവറ നിറയ്ക്കല്‍ ചടങ്ങ്
വര്‍ണക്കുട സാംസ്കാരികകോത്സവം സംഘാടക സമിതി രൂപവത്കരിച്ചു
പുളിക്കലച്ചിറ പാലം: പുതിയ കരാറുകാരനെ നിയോഗിച്ച് സര്‍ക്കാര്‍