തെളിവുകള്‍ ശേഖരിക്കാന്‍ റൂറല്‍ പോലീസിന് മൊബൈല്‍ ഫോറന്‍സിക് വാഹനം
തൃശൂര്‍ റൂറല്‍ പോലീസിന് ലഭിച്ച മൊബൈല്‍ ഫോറന്‍സിക് വാഹനം.
ഇരിങ്ങാലക്കുട: കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് സൂക്ഷ്മമായ തെളിവുകള്‍ ശേഖരിക്കാനും അവ നഷ്ടപ്പെടാതെയും കേടു കൂടാതെയും ലാബില്‍ എത്തിക്കാനും ഉപകരിക്കുന്ന ആധുനികസൗകര്യങ്ങളോടുകൂടിയ മൊബൈല്‍ ഫോറന്‍സിക് വാഹനം ഇനി തൃശൂര്‍ റൂറല്‍ പോലീസിന് സ്വന്തം. 68 ലക്ഷം രൂപ വിലവരുന്ന വാഹനം സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറില്‍ നിന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഏറ്റുവാങ്ങി.
ക്രൈം സീന്‍ പ്രൊട്ടക്ഷന്‍ കോര്ഡണിംഗ് കിറ്റ്, ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ കിറ്റ്, എവിഡന്‍സ് കളക്ഷന്‍ ആന്‍ഡ് പാ ക്കിംഗ് കിറ്റ്, കംപ്ലീറ്റ് ഫിംഗര്‍ പ്രിന്റ് ലിഫ്റ്റിംഗ് കിറ്റ്, ലേറ്റന്റ് ഫിംഗര്‍പ്രിന്റ് ഡെവലപ്മെന്റ് കിറ്റ്, ഫുട്പ്രിന്റ് ആന്‍ഡ് ടയര്‍ പ്രിന്റ് കാസ്റ്റിംഗ് കിറ്റ്, ഇന്റന് സിറ്റി ഫോറന്‍സിക് ലൈറ്റ് സോഴ്സ്, ബ്ലഡ് ആന്‍ഡ് സെമന്‍ സ്ക്രീനിംഗ് ആന്‍ഡ് കളക്ഷന്‍ കിറ്റ്, ഡിഎന്‍എ ആന്‍ഡ് സെക്ഷ്വല്‍ അസോട്ട് എവിഡന്റ്സ് കിറ്റ്, നാര്‍ക്കോട്ടിക്സ് സ്ക്രീനിംഗ് ആന്‍ഡ് കളക്ഷന്‍ കിറ്റ്, എക്സ്പ്ലോസീവ് സ്ക്രീനിംഗ് ആന്‍ഡ് കളക്ഷന്‍ കിറ്റ്, ആഴ്സണ്‍ ഇന്‍വെസ്റ്റി ഗേഷന്‍ കിറ്റ് വിത്ത് ഗ്യാസ് ഡിറ്റക്ഷന്‍, ഗണ്‍ ഷോട്ട് റെസിഡ്യൂ സ്ക്രീനിംഗ് ആന്‍ഡ് കളക്ഷന്‍ കിറ്റ്, ബുള്ളറ്റ് ഹോള്‍ സ്ക്രീനിംഗ് ആന്‍ഡ് കളക്ഷന്‍ കിറ്റ് എന്നീ ഉപകരണങ്ങള്‍ വാഹനത്തിലുണ്ട്.

ഒ. ചന്ദ്രശേഖരന് സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്റ്; ഗോകുലം എഫ്സി ജേതാക്കള്‍
ക്രൈസ്റ്റ് കോളജില്‍ ദ്വിദിന അന്താരാഷ്ട്ര കായികശാസ്ത്ര സമ്മേളനം
ചാവറ ഫാമിലി ക്വിസ് 2കെ26
ഫാ. ജോസ് ചുങ്കന്‍ കലാലയരത്ന പുരസ്കാരം സമ്മാനിച്ചു
ക്ഷമയും സ്നേഹവും ത്യാഗവുമാണ് ധര്‍മത്തിന്റെ അടിസ്ഥാനം, ആചാര്യ എം.ആര്. രാജേഷ്
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ മാനേജ്മെന്റ് ഫെസ്റ്റ്