ഇരിങ്ങാലക്കുട നഗരസഭാ വെല്‍നെസ് സെന്റര്‍ തുറന്നു
ഇരിങ്ങാലക്കുട നഗരസഭയുടെ രണ്ടാമത്തെ വെല്‍നെസ് സെന്റര്‍ കരുവന്നൂരില്‍ നഗരസഭാ ചെയര്‍പേഴസണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്യുന്നു.
കരുവന്നൂര്‍: പൊറത്തിശേരി പ്രദേശവാസികള്‍ക്ക് പ്രാഥമിക ചികിത്സയ്ക്കായി ഇരിങ്ങാലക്കുട നഗരസഭയുടെ രണ്ടാമത്തെ അര്‍ബന്‍ വെല്‍നെസ് സെന്റര്‍ കരുവന്നൂരില്‍ ആരംഭിച്ചു. ബംഗ്ലാവിന് സമീപം നഗരസഭ സുവര്‍ണ ജൂബിലി മന്ദിരത്തില്‍ 20 ലക്ഷത്തോളം രൂപ ചെലവഴിച്ച് ആരംഭിച്ച വെല്‍നെസ് സെന്റര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഫെനി എബിന്, ജെയ്സണ്‍ പാറേക്കാടന്‍, അംബിക പള്ളിപ്പുറത്ത്, സി.സി. ഷിബിന്‍, മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയാ ഗിരി, സെക്രട്ടറി എം.എച്ച്. ഷാജിക് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഉച്ചയ്ക്ക് ഒന്നുമുതല്‍ വൈകീട്ട് ആറുവരെ ഒരു ഡോക്ടറുടേയും രണ്ട് സ്റ്റാഫ് നഴ്സുമാരുടേയും ഒരു ഫാര്‍മസിസ്റ്റിന്റേയും സേവനങ്ങളും ലാബ് ടെസ്റ്റുകളും മരുന്നുകളും ഇവിടെനിന്ന് ലഭിക്കും. അതേസമയം കേന്ദ്രഫണ്ട് 20 ലക്ഷം രൂപ അനുവദിച്ച പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് ബിജെപി പൊറത്തിശ്ശേരി കമ്മിറ്റി വെല്‍നെസ് സെന്ററിന് മുന്പില് സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡ് നഗരസഭ അധികൃതര്‍ എടുത്ത് മാറ്റിയത് വിവാദമായി. ബോര്‍ഡ് മാറ്റിയതറിഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഉദ്യോഗസ്ഥരില്‍നിന്ന് അത് പിടിച്ചുവാങ്ങി വെല്‍നെസ് സെന്ററിന് മുന്പില് പ്രതിഷേധിച്ചു. ബോര്‍ഡ് മാറ്റിയത് സംബന്ധിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി എല്ലാ ചൊവ്വാഴ്ചകളിലും നഗരസഭാ പ്രദേശത്ത് ഉദ്യോഗസ്ഥര്‍ ബോര്‍ഡുകള്‍ എടുത്ത് മാറ്റാറുണ്ടെന്നായിരുന്നു ചെയര്‍പേഴ്സന്റെ മറുപടി.

റേഷന്‍ വ്യാപാരികളോടുള്ള സര്‍ക്കാരുകളുടെ അവഗണന അവസാനിപ്പിക്കണമെന്നും വേതന പാക്കേജ് പരിഷ്ക്കരിക്കണമെന്നും ആവശ്യപ്പെട്ട് കൂട്ടധര്‍ണ്ണ
വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണം; ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ ഡോ.സദനം കൃഷ്ണന്‍കുട്ടിക്ക് എന്യുമറേഷന് ഫോറം കൈമാറി
മാപ്രാണം പൈക്കാടം ജലസേചന പദ്ധതി സമര്‍പ്പിച്ചു
വല്ലക്കുന്ന് സ്നേഹോദയ നഴ്സിംഗ് കോളജില്‍ 15-ാംമത് ബാച്ചിന്റെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട ചന്തക്കുന്ന് മാര്‍ക്കറ്റിലെ ജലസംഭരണി നാടിന് സമര്‍പ്പിച്ചു; നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് അമൃത് പദ്ധതിയില്‍ 3.4 കോടി രൂപ ചെലവഴിച്ച്
വിനോദസഞ്ചാരികള്‍ നവ്യാനുഭവമായി ബോട്ടിംഗ് ആരംഭിച്ചു: പൊതുമ്പുചിറയോരത്തിന് ഇനി പത്തരമാറ്റ് സൗന്ദര്യം