ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി ഒപി, ഐപി, ഓപ്പറേഷന് തിയറ്റര്‍ കെട്ടിടം ഇന്ന് നാടിന് സമര്‍പ്പിക്കും
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ ഒപി കെട്ടിടം.
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയായ ഒപി, ഐപി ഓപ്പറേഷന് തിയറ്റര്‍ കെട്ടിടം ഇന്ന് നാടിന് സമര്‍പ്പിക്കും. വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടു കോടി രൂപയും നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 കോടി രൂപയുമടക്കം 20 കോടി ചെലവഴിച്ച് രണ്ടു ഘട്ടങ്ങളായാണ് കെട്ടിടനിര്‍മാണം പൂര്‍ത്തിയായതെന്ന് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. ആറ് നിലകളായാണ് നിര്‍മാണം. ഒന്നാംഘട്ടത്തില്‍ ബേസ്മെന്റ് ഫ്ളോറില്‍ അത്യാഹിതവിഭാഗവും താഴത്തെ നിലയില്‍ ഒപി, ഫാര്‍മസി, ലബോറട്ടറി, ഒന്നാംനിലയില്‍ വാര്‍ഡുകളുമാണ് ഒരുക്കുന്നത്.
ഓപ്പറേഷന് തിയറ്റര്‍ ബ്ലോക്ക് രണ്ടാംനിലയിലും ഐസിയു, അഡ്മിനിസ്ട്രേഷന് ബ്ലോക്ക് മൂന്നാംനിലയിലും ഒരുക്കിയിട്ടുണ്ട്. നാലാംനിലയില്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി കേന്ദ്രീകൃത ലാബിനുള്ള സൗകര്യംകൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളായ കാര്‍ഡിയോളജി, ന്യൂറോളജി വിഭാഗങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ക്കൂടി പുതിയ കെട്ടിടത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് നാലിന് ആശുപത്രി പരിസരത്ത് ചേരുന്ന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷയാകും. ഒരു മാസത്തിനുള്ളില്‍ കാഷ്വാലിറ്റി, ഒപി, വാര്‍ഡുകള്‍ എന്നിവ പൂര്‍ണതോതില്‍ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസന്‍, പ്രഭ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
വിയര്‍പ്പിന്റെ വിലയ്ക്കായി പൊരിവെയിലത്ത് നിരാഹാരം; കര്‍ഷകന്റെ സമരത്തിന് ഒടുവില്‍ ഫലം
ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെസിവൈഎം റൂബി ജൂബിലി സമാപനം നടത്തി
സമുദായത്തിന്റെയും സമൂഹത്തിന്റേയും ചൈതന്യമാണ് കത്തോലിക്ക കോണ്‍ഗ്രസ്; ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സഹകരണ ഓണ വിപണി ഉദ്ഘാടനം ചെയ്തു