ശതാഭിഷിക്ത നിറവില്‍ ഡോ. സദനം കൃഷ്ണന്‍കുട്ടി; സ്നേഹസദനം സംഘടിപ്പിച്ചു
ശതാഭിഷിക്ത നിറവിലായ ഡോ. സദനം കൃഷ്ണന്‍കുട്ടിയുടെ പിറന്നാള്‍ദിനത്തില്‍ നടന്ന ഒത്തുചേരല്‍ സ്നേഹസദനം നടനകൈരളി ചെയര്മാന് വേണുജി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഡോക്ടര്‍ കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബിന്റെ ആഭിമുഖ്യത്തില്‍ ശതാഭിഷിക്തനാകുന്ന ഡോ. സദനം കൃഷ്ണന്‍കുട്ടിയുടെ പിറന്നാള്‍ദിനത്തില്‍ നടന്ന ഒത്തുചേരല്‍ സ്നേഹസദനം നടനകൈരളി ചെയര്മാന് വേണുജി ഉദ്ഘാടനം ചെയ്തു. ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍ നടന്ന സമ്മേളനത്തില്‍ രമേശന് നമ്പീശന് അധ്യക്ഷത വഹിച്ചു.
അമ്മന്നൂര്‍ കുട്ടന്‍ചാക്യാര്‍ മുഖ്യാതിഥിയായിരുന്നു. ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം സെക്രട്ടറി അഡ്വ. സതീശ് വിമലന്, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ.സി.കെ. ഗോപി, നാദോപാസന പ്രസിഡന്റ് സോണിയ ഗിരി, കലാമണ്ഡലം മനേഷ്, എ.എന്‍. രാജന്, അഡ്വ. രാജേഷ് തമ്പാന്, എ.എസ്. സതീശന് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കിരാതം കഥകളിയും അരങ്ങേറി.

കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
കുടുംബശ്രീ എംഇആര്‍സി സെന്റര്‍ മുരിയാട് പ്രവര്‍ത്തനം ആരംഭിച്ചു
നൃത്തരങ്ങുകളുടെ നിറവില്‍ നവ്യം 2025 അരങ്ങേറി
റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടത്തി
സെന്റ് ജോസഫ്സ് കോളജില്‍ കംമ്പ്യൂട്ടേഷനല്‍ ലാബ് ഉദ്ഘാടനം ചെയ്തു
ബിജെപി ഇരിങ്ങാലക്കുടയില്‍ വികസന സദസ് സംഘടിപ്പിച്ചു