സെന്റ് ജോസഫ്സ് കോളജില്‍ കംമ്പ്യൂട്ടേഷനല്‍ ലാബ് ഉദ്ഘാടനം ചെയ്തു
സെന്റ് ജോസഫ്സ് കോളില്‍ ഗണിതശാസ്ത്ര വിഭാഗത്തിന്റെ ഭാഗമായി ആരംഭിച്ച കംമ്പ്യൂട്ടേഷണല്‍ ലാബ് കോളജ് മാനേജര്‍ സിസ്റ്റര്‍ ഡോ. ട്രീസ ജോസഫ് ഉദ്ഘാടനം ചെയുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ ഗണിതശാസ്ത്ര വിഭാഗത്തിന്റെ ഭാഗമായി ആരംഭിച്ച കംമ്പ്യൂട്ടേഷണല്‍ ലാബ് കോളജ് മാനേജര്‍ സിസ്റ്റര്‍ ഡോ. ട്രീസ ജോസഫ് ഉദ്ഘാടനം ചെയ്തു. നാലുവര്‍ഷ ബിരുദ പഠനത്തിന്റെ ഭാഗമായി പുതിയതായി ആരംഭിച്ച കമ്പ്യൂട്ടേഷണല്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായാണ് ലാബ് നിര്‍മിച്ചത്.
കലാലയത്തില്‍ നിന്നു വിരമിച്ച അധ്യാപകരും ഇപ്പോഴുള്ള അധ്യാപകരും, പൂര്‍വ്വ വിദ്യാര്‍ത്ഥിനികളും സഹകരിച്ചാണ് ലാബ് യാഥാര്‍ഥ്യമാക്കിയത്. ലാബിലേക്കുള്ള ആധുനിക കമ്പ്യൂട്ടറുകള്‍ റൂസ ഫണ്ട് വഴി ലഭിച്ചു. പൂര്‍ണമായും ശീതീകരിച്ച ലാബില്‍ ഇന്ററാക്ടീവ് പാനല്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിപണനം; ഇരിങ്ങാലക്കുടയില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍
കനത്ത മഴയില്‍ മരം വീണ് സ്കൂട്ടര്‍ യാത്രികന് മരിച്ചു
ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബില്‍ പരിസ്ഥിതിദിനം ആഘോഷിച്ചു
പടിയൂര്‍ പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു
താണിശേരി എല്‍എഫ് എല്‍പി സ്കൂളില്‍ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു