അവധി ദിവസങ്ങളില്‍ അനധികൃത മദ്യവില്പന നടത്തിയിരുന്നയാള്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: അവധി ദിവസങ്ങളില്‍ അനധികൃത മദ്യവില്പന നടത്തിയിരുന്നയാള്‍ അറസ്റ്റില്‍. മാടായിക്കോണം കരിങ്ങട വീട്ടില്‍ മാത്യുവി (49) നെയാണ് ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ എസ്.പി സുധീരന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്ന് പതിമൂന്നരലിറ്റര്‍ വിദേശമദ്യം പിടികൂടി. അരലിറ്ററിന്റെ 19 ബോട്ടിലും ഒരു ലിറ്ററിന്റെ നാലു ബോട്ടിലും മദ്യമാണു പിടികൂടിയത്. അനധികൃത മദ്യവില്പന തടയുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിന്റെ നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡ് നടത്തിയത്. കുറച്ചുനാളുകളായി ഇയാള്‍ മദ്യവില്‍പ്പന നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ബിവറേജ് അവധി ദിവസങ്ങളായതിനാല്‍ വില്പന നടത്തി വരുന്നതിനിടെയാണു പിടിയിലായത്. പിറ്റേദിവസത്തെ വില്പനക്കായി വെച്ചിരുന്ന മദ്യമാണ് പിടികൂടിയത്. എസ്ഐ ഷറഫുദ്ദീന്, സീനിയര്‍ സിപിഒമാരായ കെ.എസ്. ശ്രീജിത്ത്, ഉമേഷ്, സോണി സേവ്യര്‍, ഇ.എസ്. ജീവന്, വനിത സീനിയര്‍ സിപിഒ വിവ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

നാടന്‍ കലകള്‍ അന്യംനിന്നുപോകുന്നു; സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കണം, മന്ത്രി രമേശ് ചെന്നിത്തല
ഠാണ ചന്തക്കുന്ന് റോഡിലെ അശാസ്ത്രീയ മീഡിയന് നിര്‍മാണം; ആക്ഷന്‍ കൗണ്‍സില്‍ നിവേദനങ്ങള്‍ നല്കി
നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് സര്ട്ടിഫിക്കേഷന്: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ദേശീയതല മൂല്യനിര്‍ണയം
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭ: പ്രചരണത്തിന് തുടക്കം കുറിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപി ഇരിങ്ങാലക്കുടയില്‍ ചുമരെഴുത്ത് നടത്തി
16-ാമത് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തില്‍ തൃശൂര്‍ ഈസ്റ്റ് ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാര്
കാട്ടൂരില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; 3220 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം