നഗരസഭയിലെ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ ഔഷധ സസ്യങ്ങള്‍ നട്ടുപിടിപ്പിച്ചു

ഇരിങ്ങാലക്കുട: ആസാദി ക അമൃത് മഹോത്സവത്തിന്റെ സമാപന ദിവസത്തില്‍ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നഗരസഭയിലെ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ ഔഷധ സസ്യങ്ങള്‍ നട്ടുപിടിപ്പിച്ചു. ഔഷധ സസ്യങ്ങളായ അശോകം, നാരകം, നെല്ലി മുതലായ 25 ഔഷധ സസ്യങ്ങളാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. പിഡബ്ല്യുഡി ബില്‍ഡിംഗ്സ് സെക്ഷന്‍ എഇഇ ആന്റണി, എഇ ദീപ, എന്നിവര്‍ നേതൃത്വം നല്കി. നഗരസഭ തൊഴിലുറപ്പ് തൊഴിലാളികളും തൊഴിലുറപ്പ് പദ്ധതി എന്‍ജിനീയര്‍ ടി.എസ്. സിജിന്‍ എന്നിവര്‍ പങ്കെടുത്തു.