സൗപര്‍ണിക നമ്പ്യാര്‍ക്കു കുച്ചിപ്പുടി ഫെലോഷിപ്പ്
ഇരിങ്ങാലക്കുട: മാപ്രാണം സ്വദേശിനി കുമാരി സൗപര്‍ണിക നമ്പ്യാര്‍ക്കു ‘കുച്ചിപ്പുടി’യില്‍ കേന്ദ്ര സര്‍ക്കാരിന്റെ സാംസ്കാരിക വിഭവ പരിശീലന കേന്ദ്ര (സിസിആര്‍ടി) ത്തിന്റെ യുവകലാകാരന്മാര്ക്കുള്ള ഫെലോഷിപ്പ്. പ്രശസ്ത നര്‍ത്തകി ശ്രീലക്ഷ്മി ഗോവര്‍ധന്റെ ശിഷ്യയാണ്. സ്കൂള്‍കോളജ് കലോത്സവങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള സൗപര്‍ണിക തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ രസതന്ത്രം രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയും വ്യാപാരിയായ മാപ്രാണം മുല്ലേക്കാട്ട് പ്രകാശ് നമ്പ്യാരുടെയും ഡോ. ഗംഗയുടെയും മകളുമാണ്.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു