ഇരിങ്ങാലക്കുടയില്‍ വച്ച് നടക്കുന്ന തൃശൂര്‍ റവന്യു ജില്ലാ കേരള സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ ക്ഷണിച്ചു
ഇരിങ്ങാലക്കുട: 2022 നവംബര്‍ 23, 24, 25 തീയതികളില്‍ ഇരിങ്ങാലക്കുടയില്‍ വച്ച് നടക്കുന്ന തൃശൂര്‍ റവന്യു ജില്ലാ കേരള സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ ക്ഷണിച്ചു. ലോഗോ (ഡിജിറ്റല്‍) തയാറാക്കി, ഒക്ടോബര്‍ 31നുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്. തൃശൂര്‍ റവന്യു ജില്ലയിലെ താമസക്കാരായ വിദ്യാര്‍ഥികള്‍ അധ്യാപകര്‍, പൊതുജനങ്ങള്‍ തുടങ്ങി ആര്‍ക്കും ഈ ലോഗോ തയാറാക്കി അയക്കാവുന്നതാണ്. ജില്ലയുടെയും ഇരിങ്ങാലക്കുടയുടെയും പ്രത്യേകതകള്‍ ലോഗോയില്‍ ഉള്‍ച്ചേര്‍ക്കുന്നത് അഭികാമ്യം. പ്രത്യേക ജൂറിയായിരിക്കും ലോഗോ തെരഞ്ഞെടുക്കുക. ജൂറിയുടെ അഭിപ്രായം അന്തിമമായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ ആയിരിക്കും ഈ വര്‍ഷത്തെ കലോത്സവത്തിന്റെ ലോഗോ. എന്നാല്‍ ജൂറിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍, ലഭിച്ചിട്ടുള്ള ലോഗോകള്‍ തൃപ്തികരമല്ലെങ്കില്‍ പുതിയ ഒന്ന് ക്ഷണിക്കാനോ മേല്‍ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു കലാകാരനെക്കൊണ്ട് ചിത്രീകരിപ്പിക്കാനോ സംഘാടക സമിതിക്ക് അധികാരമുണ്ടായിരിക്കുമെന്നും വര്‍ക്കിംഗ് ചെയര്‍പേഴ്സണ്‍ സോണിയ ഗിരി (ചെയര്‍പേഴ്സണ്‍, ഇരിങ്ങാലക്കുട നഗരസഭ) ജനറല്‍ കണ്‍വീനര്‍ ടി.വി. മദനമോഹന്‍ (ഡിഡിഇ തൃശൂര്‍), പബ്ലിസിറ്റി ചെയര്മാന് സന്തോഷ് ബോബന് (കൗണ്‍സിലര്‍, ഇരിങ്ങാലക്കുട നഗരസഭ) എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പബ്ലിസിറ്റി കണ്‍വീനറെ ബന്ധപ്പെടേണ്ടതാണ്. കെ.കെ. ഗിരീഷ് കുമാര്‍ ഫോണ്‍: 9495422495, 9746516157 (വാട്ട്സപ്പ്).