ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് പരിസരത്ത് വന്‍ തീപ്പിടുത്തം; 13 ബൈക്കുകള്‍ കത്തി നശിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് പരിസരത്ത് ഉണ്ടായ വന്‍ തീപ്പിടുത്തത്തില്‍ 13 ബൈക്കുകള്‍ കത്തി നശിച്ചു. റെയില്‍വേ സ്റ്റേഷന് കവാടത്തിന് അടുത്തായി കല്ലേറ്റുംകര താഴെക്കാട് റോഡില്‍ മതിലിനോട് ചേര്‍ന്നായി പാര്‍ക്ക് ചെയ്തിരുന്ന 13 ബൈക്കുകളാണ് തീപിടുത്തതില്‍ കത്തിനശിച്ചത്. ഇന്നലെ രാവിലെ പതിനൊന്നുമണിയോടെ ആയിരുന്നു സംഭവം. സംഭവത്തില്‍ പതിമൂന്ന് ഇരുചക്രവാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഉടനെ വിവരമറിയച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും നേത്യത്വത്തിലാണ് തീ കെടുത്തിയത്.
ഇരിങ്ങാലക്കുട ഫയര്റെസ്ക്യു സ്റ്റേഷന് ഓഫീസര്‍ ഗോപാലകൃഷ്മന്‍ മാവിലയുടെ നേതൃത്വത്തി്ലുള്ള അഗ്നിശമനസേനാംഗങ്ങള്‍ സിന്തറ്റിക് ഫോം ഉപയോഗിച്ചാണ് തീ അണച്ചത്. തീ പടരുന്നതോടൊപ്പം ബൈക്കുകളിലെ പെട്രോള്‍ ടാങ്കുകള്‍ വലിയ ശബ്ദത്തോടെ പെട്ടിയതും പുക വളരെ ഉയരത്തില്‍ ഉയര്‍ന്നതും ജനങ്ങളില്‍ പരിഭ3ാന്തി സൃഷ്ടിച്ചു. സമീപത്ത് 200 ഓലം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നു.ഇവിടത്തേക്ക് തീപടരാതിരുന്നത് വന്‍ അപകടം ഒഴിവാക്കി. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. അതേ സമയം പരിസരത്ത് ഉള്ള കെഎസ്ഇബി യുടെ ചാര്‍ജ്ജിംഗ് പോയിന്റ് ഉള്ള ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് കഴിഞ്ഞ ദിവസം മുതല്‍ സ്പാര്‍ക്കിംഗ് ഉണ്ടായിരുന്നതായും ഇതാകാം തീപിടുത്തതിന് കാരണമായതെന്നാണ് പോലീസിന്റെ നിഗമനം. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പോലീസ് ആരംഭിച്ചിട്ടുണ്ട്. കെഎസ്ഇബി വിഭാഗത്തിലെ ഉന്നത ഉദ്യഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.