സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫ് തരംഗം; കേരളത്തില്‍ ഒരു സീറ്റില്‍ പോലും ബിജെപി രണ്ടാം സ്ഥാനത്ത് എത്തില്ല- പിണറായി വിജയന്
സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫ് തരംഗം; കോരളത്തില്‍ ഒരു സീറ്റില്‍ പോലും ബിജെപി രണ്ടാം സ്ഥാനത്ത് എത്തില്ല- പിണറായി വിജയന്.
നവോത്ഥാനമൂല്യങ്ങള്‍ സ്വാംശീകരിച്ച നാട്ടില്‍ വെറുപ്പിന്റെ പ്രത്യയശാസ്ത്രം ആരും അംഗീകരിക്കില്ല
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫ് തരംഗമാണെന്നും കോണ്‍ഗ്രസ്സിന്റെയും ബിജെപി യുടെയും കേരള വിരുദ്ധ സമീപനത്തിന് എതിരായ വികാരമാണ് ദൃശ്യമാകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങള്‍ക്കും ഒരു അവസരം തരണമെന്നാണ് നരേന്ദ്രമോഡി കേരളത്തില്‍ വന്ന് അഭ്യര്‍ഥിച്ചിരിക്കുന്നത്. സാധാരണ ബിജെപി പ്രവര്ത്തകന് തൊട്ട് മോഡി വരെ ആര്‍ക്കും മോഹം ആകാം. എന്നാല്‍ ഒരു സീറ്റില്‍ പോലും ബിജെപി രണ്ടാം സ്ഥാനത്ത് വരെ എത്താന്‍ പോകുന്നില്ല. നവോത്ഥാനമൂല്യങ്ങള്‍ സ്വാംശീകരിച്ച നാട്ടില്‍ വെറുപ്പിന്റെ പ്രത്യയശാസ്ത്രം ആരും അംഗീകരിക്കില്ല.ഒരു ഘട്ടത്തില്‍ ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന് വിശേഷിപ്പിക്കുകയും പിന്നീട് മനുഷ്യാലയമായി മാറുകയും ചെയ്ത നാട് ഇന്ന് രാജ്യത്തെ എത് സംസ്ഥാനത്തിനും മാതൃകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തെ അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ത്തുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്.
ആരോഗ്യ സൂചികകളിലും ജീവിത നിലവാരത്തിലും വികസിത രാജ്യങ്ങളോട് കിട പിടിക്കുന്ന കേരളത്തെ യുപിയുടെ തലത്തിലേക്ക് ഉയര്ത്തുമെന്നാണോ പ്രധാനമന്ത്രി പറയുന്നത്? ഇതു പോലെ പരിഹാസ്യമായ കാര്യങ്ങളാണോ പറയേണ്ടത്. നവകേരളം എന്ന ആശയത്തെ തകര്‍ക്കാനാണ് കഴിഞ്ഞ എഴ് വര്‍ഷങ്ങളായി ബിജെപി സര്‍ക്കാര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്.പ്രളയ കാലത്തും കോവിഡ് മഹാമാരി വേളയിലും അര്‍ഹമായ സഹായങ്ങള്‍ പോലും നിഷേധിച്ച കാര്യം വിസ്മരിക്കാന്‍ കഴിയില്ല. ലൈഫ് ഭവന പദ്ധതിക്ക് കൃത്യമായി പണം നല്കാന് കേന്ദ്രം തയ്യാറാകുന്നില്ല. വീടുകള്‍ക്ക് മുന്നില്‍ ലോഗോ വയ്ക്കണമെന്ന നിബന്ധന അംഗീകരിക്കാന്‍ കഴിയില്ല. വീട്ടുടമയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ സമ്മതിക്കില്ലെന്നും ഒരു ബോര്‍ഡും അനുവദിക്കില്ലെന്നും ഈ വിലക്ക് ആദ്യം മാറ്റാനാണ് ആവാസ് പദ്ധതിയില്‍ വീടുകള്‍ നല്‍കുമെന്ന് പ്രസംഗിക്കുന്ന മോഡി ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ ഭരണഘടനയ്ക്കും മതേരത്വത്തിനും ഐക്യത്തിനും ഭീഷണിയായ ബിജെപി ഭരണത്തില്‍ നിന്നും മാറ്റാനുള്ള അവസരമാണ് ഉയര്‍ന്ന് വന്നിട്ടുള്ളത്. കര്‍ഷകരെ കൊള്ളയടിക്കുന്ന സാമ്പത്തിക നയമാണ് രണ്ടാം യുപിഎ സര്‍ക്കാരും പിന്നീട് വന്ന ബിജെപി സര്‍ക്കാരുകളും തുടരുന്നത്. ആസിയാന്‍ കരാറിന്റെ അനന്തരഫലമായി റബ്ബറിന്റെ വിലയിടിഞ്ഞു. കൊള്ളലാഭം ഉണ്ടാക്കിയ ടയര്‍ കമ്പനികള്‍ 1800 കോടി രൂപ പിഴ അടയ്ക്കണമെന്ന ഉത്തരവിന് എതിരെ ടയര്‍ കമ്പനി ഉടമകള്‍ സ്റ്റേ സമ്പാദിച്ചപ്പോള്‍, സ്റ്റേ ഒഴിവാക്കാന്‍ ബിജെപി സര്‍ക്കാരോ ഇതിന് എതിരെ ശബ്ദിക്കാന്‍ എംആര്‍എഫിനെ പിണക്കാന്‍ ഭയമുള്ള കോണ്‍ഗ്രസ്സോ തയ്യാറായില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മന്ത്രിയെന്ന നിലയിലും പൊതു പ്രവര്ത്തകന് എന്ന നിലയിലും മികവ് തെളിയിച്ച കൃത്യമായ നിലപാടുകള്‍ ഉള്ള വ്യക്തിയാണ് സ്ഥാനാര്‍ഥിയായ സുനില്‍കുമാര്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ അസംബ്ലി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ ആര് ബിന്ദു അധ്യക്ഷത വഹിച്ചു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ കെ പ്രകാശ് ബാബു മുഖ്യപ്രഭാഷണം നടത്തി. സ്ാനാര്ഥി വി എസ് സുനില്‍ കുമാര്‍, തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി മണി, സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. റവന്യൂ മന്ത്രി അഡ്വ കെ രാജന്, എല്‍ഡിഎഫ് നേതാക്കളായ എം എം വര്‍ഗ്ഗീസ്, കെ പി രാജേന്ദ്രന്, എം കെ കണ്ണന്, ബേബി മാത്യു കാവുങ്കല്‍, മുഹമ്മദ് ചാമക്കാല, കെ കെ രാമചന്ദ്രന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് , കൂടല്‍ മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ സി കെ ഗോപി, ടി കെ സുധീഷ്, ലത ചന്ദ്രന്, അഡ്വ കെ ആര് വിജയ തുടങ്ങിയവര്‍ പങ്കെടുത്തു.