കൂടല്‍മാണിക്യം മേളകലാകാരന്മാരുടെയും മേളാസ്വാദകരുടെയും ഉത്സവം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവം മേളകലാകാരന്മാരുടെയും മേളാസ്വാദകരടെയും ഉത്സവം കൂടിയാണ്. കേരളത്തിലെ പ്രഗല്ഭരായ മേളകലാകാരന്മാരാണ് ഇവിടെ എത്തിചേരുന്നത്. ഓരോ കലാകാരനും തന്നിലെ വൈഭവം തെളിയിക്കുകയാണിവിടെ. കൊടിപ്പുറത്ത് വിളക്കും വലിയ വിളക്കുമടക്കം എട്ടു വിളക്കുകളും എട്ടു ശീവേലിയും നാലുമണിക്കൂര്‍ വീതം നീണ്ടുനില്‍ക്കുന്ന 16 പഞ്ചാരിമേളങ്ങളും ഇരുനൂറിലധികം മേളകലാകാരന്മാരാണ് ദിവസവും ഉണ്ടാകുക.
മേളകലാകാരന്മാര്-
ഉരുട്ട് ചെണ്ട-ചേറൂര് രാജപ്പന് മാരാര്‍, പെരുവനം ശങ്കരനാരായണന് മാരാര്‍, നെട്ടീശേരി രാജന് മാരാര്‍, ശങ്കരന്‍കുളങ്ങര രാധാകൃഷ്ണന്, കൊടകര ഉണ്ണി, മായന്നൂര്‍ സുരേഷ്, പെരുവനം അനില്‍ കുമാര്‍, മൂലംകോട് ജയന്, അവിട്ടത്തൂര്‍ രാജപ്പ ന്, പാറമേക്കാവ് അജീഷ് നമ്പൂതിരി.
വലംതല-പെരുവനം ഗോപാലകൃഷ്ണന്, പിണ്ടിയത്ത് ചന്ദ്രന് നായര്‍, ചെറുശേരി ദാസന്, പെരുവനം പ്രകാശ് പിഷാരടി, ചാലക്കുടി കുട്ടന്, കൊടകര അനീഷ്, അവിട്ടത്തൂര്‍ ശരത്, പോഞ്ഞനം ദിനേശന്, മേലൂര്‍ സനീഷ്, ചാലക്കുടി രാഹുല്‍.
ഇലത്താളം-കുമ്മത്ത് നന്ദനന്‍, പേരാമംഗലം ബാലന്, പരക്കാട് ബാബു, പെരുവനം മുരളി, പേരാമംഗലം വേണു, കല്ലൂര്‍ രഘു, മുണ്ടത്തിക്കോട് സന്തോഷ്, തൊറവ് വിജയന്, വെള്ളങ്ങല്ലൂര്‍ അനൂപ്, ചാലക്കുടി അരുണ്‍.
കുറുംകുഴല്‍-കിഴൂട്ട് നന്ദനന്‍, കൊമ്പത്ത് അനില്‍, കൊമ്പത്ത് ചന്ദ്രന്, കല്ലൂര്‍ കൃഷ്ണകുമാര്‍, എടക്കുന്നി ലിമേഷ് മുരളി, ഊരകം സുരേഷ്, ഊരകം അജിലേഷ്, കീനൂര്‍ പ്രോം ദാസ്, വെള്ളങ്ങല്ലൂര്‍ അജിത്ത്, നന്ദിപുലം വിനോദ്.
കൊമ്പ്-കുമ്മത്ത് രാമന് കുട്ടി നായര്‍, ഊരകം ശശി, കോങ്ങാട് രാധാകൃഷ്ണന്, തൃക്കൂര് അനിലന്‍, തൃക്കൂര് സജി, അവിട്ടത്തൂര്‍ രാകേഷ്, അവിട്ടത്തൂര്‍ സുനില്‍, തലോര്‍ ശ്രീജിത്ത്, കുതിരാന്‍ ശ്രീ വത്സന്, തൃക്കൂര് ശരത്ത്, തൃക്കൂര് വിജീഷ്.
ഉത്സവത്തിനിടയില്‍ ചെരുപ്പ് മോഷണം; സിസിടിവിയില്‍ കുടുങ്ങി മോഷ്ടാക്കള്‍
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തിനിടയില്‍ ചെരുപ്പ് മോഷ്ടിച്ചവര്‍ സിസിടിവിയില്‍ കുടുങ്ങി. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം നടക്കുന്ന ക്ഷേത്രത്തിലേക്ക് പ്രധാനമായും കിഴക്കേ നടയിലൂടെയുള്ള രണ്ട് വാതിലുകളിലൂടെയും തെക്ക്, പടിഞ്ഞാറ് നടപ്പുര വഴിയുമാണ് പ്രവേശനം. ഇവിടെയാണ് ഭൂരിഭാഗം പേരും ചെരുപ്പുകളിട്ട് ക്ഷേത്രത്തിനകത്തേക്ക് പോകുന്നത്. എന്നാല്‍ ഉത്സവം കണ്ട് വരുമ്പോള്‍ പലരുടെയും ചെരുപ്പ് നഷ്ടപ്പെടുന്നത് പതിവാണ്. മിക്കവാറും പേരും പരാതിയില്ലാതെ പോകുകയാണ് പതിവ്. എന്നാല്‍, പതിവിന് വിപരീതമായി ചെരുപ്പ് മോഷണം പോയെന്ന് കാണിച്ച് പുല്ലൂര്‍ അമ്പലനട സ്വദേശി കുരിയക്കാട്ടില്‍ വീട്ടല്‍ അമല്‍കൃഷ്ണയാണ് പരാതിയുമായി രംഗത്തെത്തിയത്. വിലകൂടിയ ബ്രാന്റഡ് ചെരുപ്പാണ് നഷ്ടപ്പെട്ടത്. പോലീസ് കണ്ട്രോള് റൂമിലും ദേവസ്വത്തിലും വിവരം അറിയിച്ചപ്പോഴാണ് ഇത്തരത്തില്‍ സമാന ബ്രാന്‍ഡിന്റെ ചെരുപ്പുകള്‍ മോഷണം പോയതായി വേറെയും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയുന്നത്. അഡ്മിനിസ്ട്രേറ്ററുടെ സഹായത്തോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നാലംഗ സംഘമായ ചെറുപ്പക്കാരില്‍ മൂന്നുപേര്‍ അമലിനെ നീരിക്ഷിക്കുന്നതും ഒരാള്‍ ചെരുപ്പ് മോഷ്ടിക്കുന്നതും കണ്ടെത്തി. തുടര്‍ന്ന് മോഷണത്തിന്റെ സിസിടിവി ദ്യശ്യം പോലീസിന് കൈമാറി.
സംഭാരം വിതരണം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം തിരുവുത്സത്തിന് എത്തുന്നവര്‍ക്ക് സംഭാരം വിതരണം ചെയ്തു. ശീവേലി കഴിഞ്ഞ് പുറത്തിറങ്ങിയ ഭക്തര്‍ക്ക് തണുത്ത സംഭാരമാണ് കാത്തിരുന്നത്. ക്ഷേത്രാചാര വിശ്വാസ സംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് വര്‍ഷങ്ങളായി തിരുവുത്സവ നാളുകളില്‍ മുങ്ങാതെ സംഭാരവിതരണം നടത്തുന്നത്. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് സി.കെ. ഗോപി സംഭാര വിതരണം