വനിതാറാലിയും പൊതുസമ്മേളനവും നടത്തി

ഇരിങ്ങാലക്കുട: തൃശൂര്‍ ലോക്സഭാ മണ്ഡലം ഇടതുസ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഇടതുപക്ഷ മഹിളാ മുന്നണി വനിതാ റാലിയും പൊതുസമ്മേളനവും നടത്തി. മന്ത്രി ആര്. ബിന്ദു ഉദ്ഘാടനംചെയ്തു. കേരള മഹിളാസംഘം മണ്ഡലം സെക്രട്ടറി അനിത രാധാകൃഷ്ണന് അധ്യക്ഷതവഹിച്ചു. കേരള മഹിളാസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജുമോള്‍ മുഖ്യപ്രഭാഷണം പ്രസംഗിച്ചു.