മണ്ണാത്തിക്കുളം റോഡ് റസിഡന്റ് അസോസിയേഷന് വാര്‍ഷികാഘോഷം

ഇരിങ്ങാലക്കുട: മണ്ണാത്തിക്കുളം റോഡ് റസിഡന്റസ് അസോസിയേഷന് വാര്‍ഷികാഘോഷം കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗീത കെ. മേനോന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.സി. സുരേഷ്, എം. ശിവശങ്കര മേനോന്, എ.സി. രമാദേവി എന്നിവര്‍ പ്രസംഗിച്ചു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.