പോളിംഗ് നീണ്ടതോടെ വോട്ടിംഗ് സാമഗ്രികള്‍ സ്വീകരണ കേന്ദ്രത്തില്‍ എത്തിക്കുന്നതും നീണ്ടു ; ആദ്യ ടീം എത്തിയത് രാത്രി എട്ടരയോടെ
പോളിംഗ് നീണ്ടതോടെ വോട്ടിംഗ് സാമഗ്രികള്‍ സ്വീകരണകേന്ദ്രത്തില്‍ എത്തിക്കുന്നതും നീണ്ടു; ആദ്യ ടീം എത്തിയത് രാത്രി എട്ടരയോടെ
ഇരിങ്ങാലക്കുട: പോളിംഗ് പൂര്‍ത്തിയാകാന്‍ വൈകിയതോടെ നടപടികള്‍ പൂര്‍ത്തീകരിച്ച് വോട്ടിംഗ് സാമഗ്രികള്‍ തിരിച്ച് സ്വീകരണകേന്ദ്രത്തില്‍ എത്തിക്കുന്നതും വൈകി. നടപടികള്‍ പൂര്‍ത്തീകരിച്ച് ആദ്യ ടീം ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തിലെ സ്വീകരണകേന്ദ്രത്തില്‍ എത്തിയത് രാത്രി എട്ടരയോടെ. കാട്ടൂര്‍ക്കടവ് സെന്റ് മേരീസ് കാറ്റീസം ഹാളിലെ ബൂത്ത് നമ്പര്‍ ഒന്നിലെ ടീമാണ് ആദ്യമെത്തി അധികൃതരുടെ കയ്യടി നേടിയത്. നിധിന് ബി.ലാല്‍, പി.ബി. യാദവ്, ഷീജ, പ്രിയ കെ.മോഹനന്, അര്ജുനന്, പോലീസുകാരായ ഷീജ, ആകാശ് എന്നിവര്‍ ആയിരുന്നു ടീമില്‍. ബൂത്തില്‍ 809 വോട്ടര്‍മാരാണ് ഉണ്ടായിരുന്നതെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ നിധിന് ബി.ലാല്‍ പറഞ്ഞു. 71.84 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം മണ്ഡലത്തിലെ ഭൂരിപക്ഷം ബൂത്തുകളിലും പോളിംഗ് നടപടികള്‍ പൂര്‍ത്തികരിക്കാന്‍ വൈകിയിട്ടുണ്ടെന്ന് അധികൃതര്‍തന്നെ സൂചിപ്പിക്കുന്നുണ്ട്. കടുത്ത ചൂട് നിമിത്തം വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് എത്താന്‍ വൈകിയതും ഒരു ബൂത്തില്‍ തന്നെ ആയിരത്തില്അധികം വോട്ടര്‍മാര്‍ ഉള്ളതും സാങ്കേതിക കാര്യങ്ങളും ഇതിന് കാരണമായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ വോട്ടിംഗ് യന്ത്രങ്ങളും സാമഗ്രികളും സ്വീകരണകേന്ദ്രത്തില്‍ കൈപറ്റുന്ന പ്രക്രിയ പൂര്‍ത്തിയാകാന്‍ എറെ വൈകി.