വോട്ടറുടെ പേര് രേഖപ്പെടുത്തിയപ്പോള്‍ മാറിപ്പോയി, പിന്നീട് പ്രശ്നം പരിഹരിച്ചു
ഇരിങ്ങാലക്കുട: വോട്ടുചെയ്തയാളുടെ പേര് രേഖപ്പെടുത്തിയത് മാറി. തെറ്റ് ശ്രദ്ധയില്‍പെട്ടതോടെ പ്രശ്നം പരിഹരിച്ചു. ഇരിങ്ങാലക്കുട 85ാം നമ്പര്‍ ആസാദ് റോഡ് ബൂത്തിലാണ് സംഭവം. ഈ ബൂത്തില്‍ അയ്യപ്പന് എന്നുള്ള രണ്ട് വോട്ടര്‍മാരുണ്ടായിരുന്നു. ആദ്യം ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി അയ്യപ്പന് എന്നയാളെ വോട്ടു ചെയ്യിപ്പിച്ചിരുന്നു. ഇയാളുടെ പ്രായം 85 വയസിനു താഴയായിരുന്നു. ഇയാള്‍ ശാരീരിക അസ്വസ്ഥകളാല്‍ കിടപ്പിലായരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ വോട്ടു ചെയ്തതായി രേഖപ്പെടുത്തിയത് മറ്റൊരു അയ്യപ്പന്റെ പേരായിരുന്നു. ഇയാളുടെ പ്രായം 85 വയസു കഴിഞ്ഞിരുന്നു. ഇതിനിടയില്‍ വോട്ടു ചെയ്തതായി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയ അയ്യപ്പന്റെ അയല്‍വാസിയായ 85 വയസു കഴിഞ്ഞ ബാലന് എന്ന വോട്ടര്‍ തന്റെ വീട്ടില്‍ വോട്ടുചെയ്യിക്കുവാന് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നില്ല എന്ന് പരാതിപ്പെട്ടു. താങ്കളുടെ അയ്യല്‍വാസിയായ അയ്യപ്പന് വോട്ടുരേഖപ്പടുത്തിയ കാര്യം ബാലനെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത് ബാലന് സമീപവാസിയായ അയ്യപ്പനെ കണ്ട് സ്ഥിരീകരിക്കുമ്പോഴാണ് അയ്യപ്പന്റെ പേരില്‍ മറ്റൊരാള്‍ വോട്ടു രേഖപ്പെടുത്തിയ കാര്യം വ്യക്തമായത്. ഇക്കാര്യം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ഉടന്‍ തന്നെ മറ്റെ അയ്യപ്പനെയും ബാലനെയും വോട്ടു ചെയ്യിപ്പിച്ചു. പേരു സാമ്യമായതിനാലും മറ്റു രേഖകള്‍ വിശദമായി പരിശോധിക്കാത്തും ഉദ്യോഗസ്ഥര്‍ക്ക് ആളുമാറിയ കാര്യം ആദ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.കഴിഞ്ഞ ദിവസം ആര്‍ഡിഓ മൂന്നു രാഷ്ട്രീയ കക്ഷികളുടെ നിലപാട് അറിയുന്നതിനായി യോഗം വിളിച്ചുചേര്‍ത്തു. സംഭവിച്ച പിഴവ് മനപ്പൂര്‍വ്വമല്ലെന്നും ആര്‍ക്കും വോട്ടുകള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഇല്ലാത്തതിനാലും പരാതി ഇല്ലാതെ പ്രശ്നം പരിഹരിക്കുകയായിരുന്നു. 85 വയസിനു താഴെ പ്രായമുള്ള അയ്യപ്പന് രേഖപ്പെടുത്തിയ വോട്ട് മറ്റി സൂക്ഷിക്കും. മാത്രമല്ല, 26 ന് പോളിംഗ് ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്താനും സാധിക്കും.