കൂടല്‍മാണിക്യം ഉത്സവത്തിന് മുന്നോടി ആയി ഹെല്‍ത്ത് സ്ക്വാഡ് പരിശോധന നടത്തി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തിന് മുന്നോടി ആയി ഇരിങ്ങാലക്കുട ടൗണിലെയും ക്ഷേത്ര പരിസരത്തെയും വ്യാപാര സ്ഥാപനങ്ങളില്‍ ഇരിങ്ങാലക്കുട നഗരസഭയിലെ സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് സ്ക്വാഡ് പരിശോധന നടത്തി. ഓഫീസര്‍മാരായ സി.വി. പ്രവീണ്‍, , സി.ജി. അജു, ശുചിത്വ മിഷന് ഓഫീസര്‍ എം.ഡി. അജിത്ത് എന്നിവരായിരുന്നു സ്ക്വാഡ് അംഗങ്ങള്‍. വിവിധ കടകളില്‍ നിന്നായി നിരോധിത ഡിസ്പോസിബിള്‍ ഗ്ലാസുകളും കവറുകളും പിടിച്ചെടുത്തു. ഉത്സവത്തിന് നഗരത്തിലും കടകളിലും പാലിക്കേണ്ട ഹരിത ചട്ട ബോധവത്കരണവും നടത്തി.