കോള്‍മേഖലയില്‍പ്പെട്ട 200 ഏക്കറോളം പാടശേഖരങ്ങളില്‍ കീടാക്രമണം രൂക്ഷം
മുരിയാട് കോളില്‍ കീടാക്രമണം രൂക്ഷം; നെല്‍ക്കതിരുകള്‍ വെള്ളകതിരുകളായി
200 ഏക്കറില്‍ 80 ശതമാനം കൃഷി നശിച്ചതായി കര്‍ഷകര്‍; വിദഗ്ധര്‍ എത്തും
മുരിയാട്: കോള്‍മേഖലയില്‍പ്പെട്ട 200 ഏക്കറോളം പാടശേഖരങ്ങളില്‍ കീടാക്രമണം രൂക്ഷം. തൊമ്മാന പൊതുമ്പുചിറ പാടം മുതല്‍ മൂരിക്കോള്‍ അറ്റം വരെ 200 ഏക്കറോളം പാടശേഖരത്തിലാണ് കീടശല്യം വ്യാപകമായിരിക്കുന്നത്. തണ്ടുതുരപ്പന്‍ കീടമാണിതെന്നും നെല്‍ച്ചെടികളുടെ കതിരുകളെല്ലാം വെള്ളക്കതിരായതായും കര്‍ഷകര്‍ പറഞ്ഞു. ജനുവരി അവസാനത്തോടെ കൃഷിയിറക്കിയ പാടശേഖരങ്ങളിലാണ് ഈ ശല്യം. കീടശല്യം ഒഴിവാക്കാനായി കര്‍ഷകര്‍ ഇതിനകം രണ്ടും മൂന്നും തവണ മരുന്നടിച്ചിട്ടുണ്ട്. എന്നിട്ടും കുറഞ്ഞിട്ടില്ല. നേരിയതോതില്‍ കീടശല്യം ഉണ്ടാകാറുണ്ടെങ്കിലും ഇതുവരെ കാണാത്ത രീതിയാണ് ഇപ്പോഴത്തെ കീടാക്രമണമെന്ന് കര്‍ഷകര്‍ പറഞ്ഞു. 150 ലേറെ കര്‍ഷകരാണ് ഈ പാടശേഖരങ്ങളില്‍ കൃഷിയിറക്കിയിരിക്കുന്നത്. ഈ ഭാഗങ്ങളില്‍ 80 ശതമാനം കൃഷിയും നശിച്ചു. തണ്ടുതുരപ്പന്റെ ശല്യം വ്യക്തമായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. താപനിലയിലുണ്ടായ വര്‍ധനയാകാം കാരണമെന്നാണ് കരുതുന്നത്. പരാതിയെത്തുടര്‍ന്ന് മുരിയാട് കൃഷിഭവനില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. മേലുദ്യോഗസ്ഥരുമായി കൂടിയാലോചിച്ചശേഷം നടപടികളെടുക്കുമെന്നും അവര്‍ പറഞ്ഞു. കീടാക്രമണത്തെക്കുറിച്ച് പരിശോധിക്കാന്‍ കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് ശാസ്ത്രജ്ഞരടക്കമുള്ള വിദഗ്ധസംഘമെത്തും. ഇരിങ്ങാലക്കുട കൃഷി ഡയറക്ടറേറ്റിലെ എഡിഎസ് മിനിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘവും പാടത്ത് പരിശോധന നടത്തി. കര്‍ഷകരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. തണ്ടുതുരപ്പന്റെ ശല്യമാണിതെന്ന് കര്‍ഷകരും ഉദ്യോഗസ്ഥരും വിലയിരുത്തി. ജനുവരി ആദ്യത്തില്‍ കൃഷിയിറക്കിയ പാടങ്ങളിലെ നെല്‍ച്ചെടികളെ കീടശല്യം ബാധിച്ചിട്ടില്ലെന്നും ജനുവരി അവസാനത്തോടെ കൃഷിയിറക്കിയ പാടങ്ങളിലാണ് ശല്യമെന്നും മിനി പറഞ്ഞു. ഇതാണ് കുഴയ്ക്കുന്നത്. നൂറേക്കര്‍ സ്ഥലത്ത് കീടശല്യംമൂലം നെല്‍ച്ചെടികളുടെ കതിരുകളെല്ലാം വെള്ളക്കതിരായതായി മാറി. പല തവണ മരുന്നടിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. പാടത്തിന്റെ അവസ്ഥയെക്കുറിച്ച് കാര്‍ഷിക സര്‍വകലാശാലയെ അറിയിക്കും. എങ്ങനെയാണ് ഇവ ഇത്രയും വ്യാപകമായി വന്നതെന്നും കാരണം എന്താണെന്നും അറിയുകയാണ് ലക്ഷ്യം. ഇക്കാര്യങ്ങളാണ് പാടത്ത് പരിശോധന നടത്തുമ്പോള്‍ വിദഗ്ധസംഘം പ്രധാനമായും നോക്കുകയെന്നും അവര്‍ പറഞ്ഞു. ഏകദേം 150 കര്‍ഷകരാണ് ഇവിടെ കൃഷിയിറക്കുന്നത്. 80 ശതമാനം കൃഷിയും നശിച്ചതായി കര്‍ഷകര്‍ പറഞ്ഞു. മുരിയാട് കൃഷി ഓഫീസര്‍ അഞ്ജു ബി. രാജ്, ആത്മ ടീമംഗങ്ങളായ ഗ്രീഷ്മ, ഗിരിജ എന്നിവരും സംഘത്തിലുണ്ടായിരുന്നു.