പൗരത്വ ഭേദഗതി നിയമം അറബിക്കടലില്‍-ആളൂരില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുപക്ഷയുവജന സംഘടനകളുടെ നേതൃത്വത്തില്‍ ആളൂരില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. ഉന്നത വിദ്യഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നൈറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഭരണഘടനയെ തകര്‍ത്ത് രാജ്യത്തെ പൗരത്വത്തെ മതാധിഷ്ഠിതമാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ അജണ്ട രാജ്യമൊട്ടാകെ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

സമാപനസമ്മേളനം എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍. അരുണ്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആര്.എല്‍. ശ്രീലാല്‍ അഭിവാദ്യം ചെയ്തു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി. വിബിന് അധ്യക്ഷത വഹിച്ച പൊതുയോഗത്തില്‍ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഐ.വി. സജിത്ത് സ്വാഗതം പറഞ്ഞു ഇടതുപക്ഷ യുവജന നേതാക്കളായ ശരത്ചന്ദ്രന്, വിഷ്ണു ശങ്കര്‍, പി.എസ്. ശ്യാംകുമാര്‍, സ്വപ്ന നജിന്‍, പി.എസ്. കൃഷ്ണകുമാര്‍, വിഷ്ണു പ്രഭാകര്‍, തുടങ്ങിയവര്‍ നൈറ്റ് മാര്‍ച്ചിന് നേതൃത്വം നല്കി


കപ്പാറ ലിഫ്റ്റ് ഇറിഗേഷന്‍, കൃഷിഭവന് ഉപകേന്ദ്രം എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു
കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
ബിജെപി ഇരിങ്ങാലക്കുടയില്‍ വികസന സദസ് സംഘടിപ്പിച്ചു
കിണറ്റില്‍ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി
ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് അസോ. ജില്ലാ സമ്മേളനം
ഉപജില്ലാ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എടതിരിഞ്ഞി സെന്റ് മേരീസ് സ്കൂള്‍