യുഡിഎഫ് മണ്ഡലം കമ്മിറ്റി ഓഫീസ് തുറന്നു

ഇരിങ്ങാലക്കുട: തൃശൂര്‍ ലോക്സഭ സ്ഥാനാര്‍ഥി കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മെയിന്‍ റോഡില്‍ നിയോജകമണ്ഡലം കമ്മിറ്റി ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി ചെയര്മാന് സി.എസ്. അബ്ദുള്‍ ഹഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അഡ്വ. തോമസ് ഉണ്ണിയാടന്, സോണിയ ഗിരി, അഡ്വ. സതീഷ് വിമലന്, സോമന് ചിറ്റേത്ത്, ഷാന്റോ കുരിയന്‍, റിയാസുദ്ദീന്‍, സിജു യോഹന്നാന്, സനല്‍ കല്ലൂക്കാരന് എന്നിവര്‍ പ്രസംഗിച്ചു.