കേരളത്തെ മണിപ്പൂരാക്കി മാറ്റാന്‍ ഒരുപാട് കഴുകന്മാര് നമ്മുടെ അന്തരീക്ഷത്തില്‍ വട്ടമിട്ട് പറക്കുന്നു- ജോണ്‍ ബ്രിട്ടാസ് എംപി
ഇരിങ്ങാലക്കുട: കേരളത്തെ മണിപ്പൂരാക്കി മാറ്റാന്‍ ഒരുപാടു കഴുകന്മാര് നമ്മുടെ അന്തരീക്ഷത്തില്‍ വട്ടമിട്ടു പറക്കുന്നുണ്ടെന്നും അതിനെതിരെ ജനാധിപത്യ കേരളം ജാഗ്രത പാലിക്കണമെന്നും രാജ്യസഭ എംപി ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഇരിങ്ങാലക്കുടയില്‍ നടന്ന മതേതരത്വസംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരില്‍ ക്രൈസതവദേവാലയങ്ങള്ക്കും ആദിവാസി വാസസ്ഥലങ്ങള്‍ക്കും നേരെ നടന്ന കടന്നാക്രമണങ്ങള്‍ സംഘികളുടെ ആസൂത്രിതപദ്ധതിയുടെ ഭാഗമാണ്.പാര്‍ലമെന്റില്‍ ദിവസങ്ങളോളം മൗനംപൂണ്ട പ്രധാനമന്ത്രി ലോകത്തിനു മുമ്പില്‍തന്നെ ഇന്ത്യയെ അപഹാസ്യമാക്കി. മണിപ്പൂരിലെപ്പോലെ കേരളത്തിലും മൂന്നു വ്യത്യസ്ത ജനവിഭാഗങ്ങളാണ് അധിവസിക്കുന്നത് ഇവിടെയും മണിപ്പൂര്‍ തന്ത്ര ആവര്‍ത്തിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുമെന്ന് മോദി ഭക്തരായ ആളുകള്‍ മനസിലാക്കണം അപകടമാണെങ്കിലും തിരിച്ചറിഞ്ഞിട്ടും മോദിക്ക് കൂട്ട് നല്കുന്നവര് സ്വയം ശവക്കുഴി തോണ്ടു ആണെന്ന് തിരിച്ചറിയേണ്ട കാലമാണിത്. കേരളത്തില്‍ നിന്ന് ഇടതുപക്ഷം ലോക്സഭയില്‍ എത്തിയാലെ മതനിരപേക്ഷതയ്ക്ക് വേണ്ടി ഉറച്ച ശബ്ദമുയര്‍ത്താന്‍ അവിടെ ആളുണ്ടാകുമെന്ന അദേദഹം കൂട്ടിചെര്‍ത്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ. സുധീഷ് അഭിവാദ്യം ചെയ്തു, മുന്‍ എംഎല്‍എ കെ.യു. അരുണ്‍ മാസ്റ്റര്‍, എഴുത്തുക്കാരന് അശോകന് ചരുവില്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഉല്ലാസ് കളക്കാട്ട്, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ.ആര്. വിജയ, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം എന്‍.കെ. ഉദയപ്രകാശ്, സിപിഐഎം ഏരിയാ സെക്രട്ടറി വി.എ. മനോജ് കുമാര്‍, ഘടക കക്ഷി നേതാക്കളായ രാജു പാലത്തിങ്കല്‍, പാപ്പച്ചന് വാഴപ്പള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി സ്വാഗതവും ടി.കെ. വര്‍ഗീസ് നന്ദിയും പറഞ്ഞു.