കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ താമരക്കഞ്ഞി വഴിപാടിന് തിരക്ക്
ഇരിങ്ങാലക്കുട: കൂടൽമാണിക്യ ക്ഷേത്രത്തിൽ താമരക്കഞ്ഞി വഴിപാടിനായി നൂറുകണക്കിനു ഭക്തരെത്തി. തെക്കേ ഊട്ടുപുരയില്‍ നടന്ന ആഘോഷത്തില്‍ പത്തുപറ അരി ഉപയോഗിച്ച് ഉണ്ടാക്കിയ കഞ്ഞിക്ക് പുറമേ പപ്പടം, മുതിരപ്പുഴുക്ക്, ചെത്തുമാങ്ങ അച്ചാര്‍, ഭഗവാന് നിവേദിച്ച നാളികേരപ്പൂള്, പഴം, മാമ്പഴ പുളിശേരി എന്നിവയാണ് വിഭവങ്ങള്‍. മാല കഴകക്കാരായ തെക്കേവാര്യത്തുകാരുടെ പൂര്വികരില്നിന്നാണ് താമരക്കഞ്ഞിയുടെ തുടക്കം. മാല കെട്ടുന്നവര്‍ക്കുള്ള കഞ്ഞി എന്ന നിലയിലാണ് പ്രസിദ്ധമായത്. വിജയത്തിനും മംഗളപ്രാപ്തിക്കും ഭഗവാന് താമരമാല ചാര്‍ത്തിക്കുന്നതും പ്രധാനമാണ്. ഇത്രയേറെ താമരയും മാലയും ഉപയോഗിക്കുന്ന ക്ഷേത്രങ്ങള്‍ ഇല്ല.