ഇരിങ്ങാലക്കുട മണ്ഡലത്തില്‍ 207194 വോട്ടര്‍മാര്‍. 98510 പുരുഷന്മാര്, 108680 സ്ത്രീകള്‍
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിനേക്കാളും 19598 വോട്ടര്‍മാരുടെ വര്‍ധനവ്, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാളും 5308 വോട്ടര്‍മാരുടെ വര്‍ധനവ്.
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തില്‍ നഗരസഭയിലും ഏഴു പഞ്ചായത്തുകളിലുമടക്കം ഇത്തവണ 207194 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 98510 പുരുഷന്മാര്, 108680 സ്ത്രീകള്‍, നാലു ട്രാന്‍സ്ജെന്റ്സ്. എല്ലാ ബൂത്തുകളിലും സ്ത്രീ സാന്നിധ്യമാണു കൂടുതല്‍. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാളും 19598 വോട്ടര്‍മാരുടെ വര്‍ധനവ് സംഭവിച്ചിട്ടുണ്ട്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 5308 പേരാണ് ഇത്തവണ അധികമായി വോട്ടര്‍ പട്ടികയിലുള്ളത്. 2019ലെ ലോകസഭ തെരഞ്ഞടുപ്പില്‍ 187596 വോട്ടര്‍മാരും 2021ലെ നിയമസഭ തെരഞ്ഞടുപ്പില്‍ 2,01,886 വോട്ടര്‍മാരുമാണ് ഉണ്ടായിരുന്നത്. ഇത്തവണ ആറ് പേരാണ് മണ്ഡലത്തില്‍ നൂറു വയസിനു മുകളിലുള്ള വോട്ടര്‍മാര്‍. 2019 ല്‍ 78.82 ശതമാനവും 2021 ല്‍ 74.79 ശതമാനമായിരുന്നു പോളിംഗ്. കാറളം, വേളൂക്കര പഞ്ചായത്തുകളില്‍ മാത്രം വോട്ടര്‍മാരുടെ എണ്ണം കുറയുകയാണ് ഉണ്ടായത്.
വോട്ടര്‍മാരുടെ കണക്ക് പഞ്ചായത്ത് തിരിച്ച് ബ്രാക്കറ്റില്‍ 2021 ലെ വോട്ടര്‍മാരുടെ എണ്ണം
ഇരിങ്ങാലക്കുട നഗരസഭ: വോട്ടര്‍മാര്‍ 58298 (54342), പുരുഷന്മാര് 27576, സ്ത്രീകള്‍ 30720
വേളൂക്കര പഞ്ചായത്ത്: വോട്ടര്‍മാര്‍ 26197 (26,317), പുരുഷന്മാര് 12480, സ്ത്രീകള്‍ 13717
പടിയൂര്‍ പഞ്ചായത്ത്: വോട്ടര്‍മാര്‍ 16779 (16,435), പുരുഷന്മാര് 8113, സ്ത്രീകള്‍ 8666
കാറളം പഞ്ചായത്ത്: വോട്ടര്‍മാര്‍ 16655 (19,005), പുരുഷന്മാര് 7853, സ്ത്രീകള്‍ 8802
കാട്ടൂര്‍ പഞ്ചായത്ത്: വോട്ടര്‍മാര്‍ 16081 (15,428), പുരുഷന്മാര് 7651, സ്ത്രീകള്‍ 8430
പൂമംഗലം പഞ്ചായത്ത്: വോട്ടര്‍മാര്‍ 11301 (10,685), പുരുഷന്മാര് 5271, സ്ത്രീകള്‍ 6030
ആളൂര്‍ പഞ്ചായത്ത്: വോട്ടര്‍മാര്‍ 36758 (35,483), പുരുഷന്മാര് 17744, സ്ത്രീകള്‍ 19014
മുരിയാട് പഞ്ചായത്ത് : വോട്ടര്‍മാര്‍ 25125 (24,191), പുരുഷന്മാര് 11822, സ്ത്രീകള്‍ 13301