പ്രഭാതസവാരിയുമായി ഇരിങ്ങാലക്കുടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍കുമാര്‍
ഇരിങ്ങാലക്കുട: ലോക്സഭ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാര്‍ വാക്ക് വിത്ത് വി.എസ്. എന്ന പേരില്‍ ഇടതുപക്ഷ നേതാക്കള്‍ക്കൊപ്പം പ്രഭാതനടത്തം സംഘടിപ്പിച്ചു.
അയ്യങ്കാവ് മൈതാനത്തെ കായികതാരങ്ങളുമായി സ്ഥാനാര്‍ഥി സംവദിച്ചു. പി. മണി, ടി.കെ. സുധീഷ്, ഉല്ലാസ് കളക്കാട്ട്, കെ.എസ്. ജയ, എന്‍.കെ. ഉദയപ്രകാശ്, ആര്.എല്‍. ശ്രീലാല്‍, ടി.വി. വിബിന്, എം.പി. വിഷ്ണുശങ്കര്‍, ഐ.വി. സജിത്ത്, ശരത്ത് ചന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി.