സമസ്ത കേരള വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് സമ്മേളനം സമാജം
ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് സമ്മേളനം സമാജം ഹാളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി. മുരളീധര വാരിയര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി. രുദ്രന് വാരിയര്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി.വി. ഗിരീശന് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി എ.സി. സുരേഷ്, പി.വി. ശങ്കരന് കുട്ടി, ടി. രാമന്‍കുട്ടി, എസ്. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച സമുദായംഗങ്ങളെ ആദരിച്ചു. പുതിയ ഭാരവാഹികള്‍ സി.വി. ഗംഗാധരന് (രക്ഷാധികാരി), പി.വി. രുദ്രന് വാരിയര്‍ (പ്രസിഡന്റ്), ദുര്‍ഗ ശ്രീകുമാര്‍ (വൈസ് പ്രസിഡന്റ്), ടി. ഉണ്ണികൃഷ്ണന് (സെക്രട്ടറി), എസ്. കൃഷ്ണകുമാര്‍ (ജോയിന്റ് സെക്രട്ടറി), എ. അച്ചുതന് (ട്രഷറര്‍).