അവന് അവള് നമ്മള് എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള ആശയസംവാദം നടത്തി
ഇരിങ്ങാലക്കുട: അധ്യാപികയും എഴുത്തുകാരിയുമായ ബോബി ജോസിന്റെ രണ്ടാമത്തെ പുസ്തകമായ അവന് അവള് നമ്മള് എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള ആശയസംവാദം ഇരിങ്ങാലക്കുടയില്‍ വച്ച് നടന്നു. എംസിപി ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ വെച്ചുനടന്ന പുസ്തകചര്‍ച്ചയില്‍ പ്രശസ്ത എഴുത്തുകാരും സാമൂഹ്യനിരീക്ഷകരുമായ രാംമോഹന്‍ പാലിയത്ത്, ഡോ. അനു പാപ്പച്ചന് എന്നിവര്‍ മുഖ്യപ്രഭാഷകരായിരുന്നു. സമൂഹത്തിലെയും കുടുംബങ്ങളിലെയും ആണ് പെണ് ഇടങ്ങളെയും ഇടപെടല്‍ രീതികളെയും സൂക്ഷ്മമായും സമഗ്രമായും വിലയിരുത്തുന്ന ഈ പുസ്തകം നമ്മുടെ കാലഘട്ടത്തിന്റെ വലിയൊരു ആവശ്യമാണെന്ന് രാംമോഹന്‍ പാലിയത്ത് വിലയിരുത്തി. ലിംഗഭേദങ്ങള്ക്കപ്പുറത്ത് മനുഷ്യപക്ഷത്തു നില്ക്കുന്ന നിലപാടുകള്‍ ബോബിയുടെ എഴുത്തിന് ആഴം കൂട്ടുന്നുവെന്ന് ഡോ. അനു പാപ്പച്ചന് നിരീക്ഷിച്ചു. ഗ്രന്ഥകാരി ബോബി ജോസ് മറുപടി പ്രസംഗം നടത്തി. സജന ഷാജഹാന്റെ നേതൃത്വത്തില്‍ പ്രമുഖ എഴുത്തുകാരും പുസ്തകാഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ഇന്ദുലേഖ ബുക്സൊലൂഷന്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ സംവാദം സംഘടിപ്പിച്ചത് സംഗമസാഹിതിയാണ്. സാഹിത്യ സാംസ്കാരിക സാമൂഹ്യ പ്രമുഖര്‍ പങ്കെടുത്ത സംവാദസംഗമത്തിന് സംഗമസാഹിതി എക്സിക്യൂട്ടിവ് അംഗം സനോജ് രാഘവന് സ്വാഗതവും സെക്രട്ടറി അരുണ്‍ ഗാന്ധിഗ്രാം നന്ദി പ്രകാശനവും നിര്‍വഹിച്ചു.