സഹകരണ ബാങ്കുകളുടെ വിശ്വാസ്യത വീണ്ടെടുക്കണം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്
കല്ലേറ്റുംകര: സഹകരണ ബാങ്കുകളുടെ വിശ്വാസ്യത വീണ്ടെടുക്കണം എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. ബാങ്കില്‍ ഗ്രാനേറ്റില്‍ ചെയ്ത മഹാത്മഗാന്ധിയുടെയും മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റേയും ചിത്രങ്ങള്‍ അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു സതീശന്. ബാങ്കിന്റെ വിദ്യാഭ്യാസ പ്രോത്സാഹന ക്യാഷ് അവാര്‍ഡ് വിതരണ പരിപാടിയും പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എന്‍.കെ. ജോസഫ് അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മുഖ്യാതിഥിയായിരുന്നു. മുന്‍ എംഎല്‍എമാരായ എം.കെ. ചന്ദ്രന്, തോമസ് ഉണ്ണിയാടന്, ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോര്‍ജോ, അസിസ്റ്റന്റ് രജിസ്ട്രാര്‍ ബ്ലിസണ്‍ ഡേവീസ്, പോളി, കെ. ലത, അയ്യപ്പന് അങ്കാരത്ത്, എം.എസ്. അസ്സനാര്, പോള്‍ കോക്കാട്ട് എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു