ഇരിങ്ങാലക്കുടയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് എസി ഗരുഡ ബസുകള്‍
ഇരിങ്ങാലക്കുടയില്‍നിന്ന് ബാംഗ്ലൂരിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ എസി ഗരുഡ ബസ് മന്ത്രി ആര്. ബിന്ദു ഫ്ളാഗ് ഓഫ് ചെയ്യുന്നു.
ഇരിങ്ങാലക്കുട: ബാംഗ്ലൂരിലേക്ക് ഇനി കെഎസ്ആര്‍ടിസിയുടെ എസി ഗരുഡ ബസുകളില്‍ പോകാം. ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബാംഗ്ലൂര്‍ സര്‍വീസുകള്‍ക്ക് ഓടിയിരുന്ന രണ്ട് നോണ്‍ എസി ബസുകള്‍ക്ക് പകരമായിട്ടാണ് പുതിയ രണ്ട് എസി ഗരുഡ ബസുകള്‍ എത്തിയിരിക്കുന്നത്. നിരക്കില്‍ ചെറിയ വ്യത്യാസമുണ്ട്. നേരത്തേ ബാംഗ്ലൂരിലേക്ക് സുത്തന്ബത്തേരി കുട്ട വഴി പോകുമ്പോള്‍ 930 രൂപയായിരുന്നത് 1281 രൂപയായി. തിരികെവരുമ്പോള്‍ നിലമ്പൂര്‍ വഴി വരുന്നതിനാല്‍ 760 രൂപയുണ്ടായിരുന്നത് 1053 രൂപയായി.
വൈകീട്ട് 6.15ന് ഇരിങ്ങാലക്കുടയില്‍നിന്ന് പുറപ്പെടുന്ന ബസ് രാവിലെ എട്ടിന് ബാംഗ്ലൂരില്‍ എത്തും. അവിടെനിന്ന് ഉച്ചക്ക് മൂന്നിന് പുറപ്പെട്ട് പുലര്‍ച്ചെ മൂന്നിന് ഇരിങ്ങാലക്കുടയില്‍ എത്തും. എംഎല്‍എ എന്ന നിലയില്‍ മന്ത്രി ഡോ. ആര്. ബിന്ദു ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ അധ്യക്ഷതയില്‍ വിളിച്ച യോഗത്തിലാണ് പുതിയ എസി ബസുകള്‍ അനുവദിച്ചത്. ചാലക്കുടി, ഗുരുവായൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലേക്കെല്ലാം പുതിയ ബസുകള്‍ നല്കിയപ്പോള് ഇരിങ്ങാലക്കുടയെ അവഗണിച്ചെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു. ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ബസുകള്‍ മന്ത്രി ഡോ. ആര്. ബിന്ദു ഫ്ളാഗ് ഓഫ് ചെയ്തു.

പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
മന്നം സ്മാരക പ്രസംഗമത്സരം സംഘടിപ്പിച്ചു
ഡല്‍ഹിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ യൂത്ത് 50 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി
നാടന്‍ കലകള്‍ അന്യംനിന്നുപോകുന്നു; സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കണം, മന്ത്രി രമേശ് ചെന്നിത്തല
റെസിഡന്റ്സ് അസോസിയേഷന് കൂട്ടായ്മയുടെ പ്രസിഡന്റായി ഷാജു അബ്രാഹം കണ്ടംകുളത്തി തെരഞ്ഞെടുക്കപ്പെട്ടു
ഠാണ ചന്തക്കുന്ന് റോഡിലെ അശാസ്ത്രീയ മീഡിയന് നിര്‍മാണം; ആക്ഷന്‍ കൗണ്‍സില്‍ നിവേദനങ്ങള്‍ നല്കി