കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
കാട്ടൂര്‍: കാട്ടൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന 28 സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി. ഇഎസ്ഐ കാര്‍ഡിന്റെ വിതരണോദ്ഘാടനം നാട്ടിക പഞ്ചായത്ത് മുന്‍ പ്രസിഡന്റും നാട്ടിക സോഷ്യല്‍ വെല്‍ഫയര്‍ സഹകരണസംഘം പ്രസിഡന്റുമായ അനില്‍ പുളിക്കല്‍ നിര്‍വഹിച്ചു. ബാങ്ക് സ്ഥാപനങ്ങളില്‍ ജോലി ചെയ്തുവരുന്നതും 21,000 രൂപയ്ക്ക് താഴെ ശമ്പളം പറ്റുന്നതുമായ ജീവനക്കാര്‍ക്കാണ് ബാങ്കിപ്പോള്‍ ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഈ ആവശ്യത്തിന് പ്രതിവര്‍ഷം 2.5 ലക്ഷത്തോളം രൂപ ബാങ്കിന് അധികചെലവ് വരുമെന്നും പ്രതിമാസ ശമ്പളത്തിന്റെ 3.25 ശതമാനം ബാങ്കും 0.75 ശതമാനം വിഹിതം ജീവനക്കാരുമാണ് അടക്കേണ്ടതെന്നും ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ പറഞ്ഞു. ചീഫ് ലേബര്‍ കണ്‍സള്‍ട്ടന്റ് സി.എസ്. സൂരജ് ക്ലാസ് നയിച്ചു. ഭരണസമിതി അംഗങ്ങളായ പി.പി. ആന്റണി, കെ.ബി. ബൈജു, ഡയറക്ടര്‍ എം.ജെ. റാഫി, സെക്രട്ടറി ടി.വി. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

കാര്‍മല്‍ മെലഡി 2025: ഹ്രസ്വചിത്ര അവാര്‍ഡ് ദാനം നടത്തി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ പാരാ അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു
കാറളം വിഎച്ച്എസ് സ്കൂളിലെ എന്‍എസ്എസ് വളണ്ടിയേഴ്സ് വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി
ഇന്റര്‍ സോണ്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം