കിഴുത്താണി പര്‍ളം റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കുക- കാന നിര്‍മ്മാണം പൂര്‍ത്തിയാക്കുക ബിജെപി മാര്‍ച്ചും പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിച്ചു
കിഴുത്താണി പര്‍ളം റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കുക,കാന നിര്‍മ്മാണം പൂര്‍ത്തിയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബിജെപി ആറാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിഴുത്താണി സെന്ററില്‍ പ്രതിഷേധ ധര്‍ണ്ണ.
കിഴുത്താണി: കിഴുത്താണി പര്‍ളം റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കുക,കാന നിര്‍മ്മാണം പൂര്‍ത്തിയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബിജെപി ആറാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പര്‍ളം സെന്ററില്‍ നിന്നും പ്രതിഷേധ മാര്‍ച്ചും കിഴുത്താണി സെന്ററില്‍ പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിച്ചു. വാര്‍ഡ് കണ്‍വീനര്‍ സുബീഷ് അധ്യക്ഷത വഹിച്ചു. ബിജെപി സൗത്ത് ജില്ല ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശ്യാംജി മാടത്തിങ്കല്‍, മണ്ഡലം വൈസ് പ്രസിഡന്റുമാരായ രാമചന്ദ്രന് കോവില്‍പറമ്പില്‍, അജയന് തറയില്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുഭാഷ് പുല്ലത്തറ, ജില്ലാ കമ്മിറ്റിയംഗങ്ങളായ സോമന് പുളിയത്തുപറമ്പില്‍, ഇ.കെ. അമരദാസ്, വാര്‍ഡ് ഇന്‍ചാര്‍ജ് സോമന്, വാസു കിഴുത്താണി, സജീവന് എന്നിവര്‍ സംസാരിച്ചു.

കുടിവെള്ളമെത്തിക്കാത്തതില് എല്‍ഡിഎഫ് പ്രതിഷേധം
കളത്തുംപടി പാലത്തിന് ഭരണാനുമതി
കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട മുറി രതീഷിനെ ജയിലിലാക്കി…
ക്രൈസ്റ്റ് ലിബ്രിസ് ലിറ്റററി ഫെസ്റ്റ് 2026 സമാപിച്ചു
റേഷന്‍ ഡീലേഴ്സ് : കാരുണ്യ സ്പര്‍ശം സഹായധനം കൈമാറി
ആരോഗ്യ മേഖലയെ വെന്റിലേറ്ററില്‍ ആക്കിയ വീണ ജോര്‍ജ് രാജി വക്കണം, യൂത്ത് കോണ്‍ഗ്രസ്