ഇരിങ്ങാലക്കുട നഗരസഭ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു
മുന്‍ നഗരസഭ ചെയര്മാന് എം.പി. ജാക്സണ് മത്സരരംഗത്ത്
ഇരിങ്ങാലക്കുട: പ്രമുഖരെ മുന്നില്‍ നിര്‍ത്തി ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. മുന്‍ നഗരസഭ ചെയര്മാന് എം.പി. ജാക്സണ്, മുന്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍, നിലവിലെ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, മുന്‍ പൊറത്തിശേരി പഞ്ചായത്ത് പ്രസിഡന്റ് ചിന്ത ധര്മരാജന് എന്നിവര്‍ മത്സരരംഗത്തുണ്ട്. 43 വാര്‍ഡുകളില്‍ 41 വാര്‍ഡുകളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. രണ്ട് സീറ്റ് കേരള കോണ്‍ഗ്രസിന് നീക്കിവച്ചിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷവും നഗരസഭയില്‍ യുഡിഎഫ് ഭരണം തുടരുമെന്നും ആറ് മാസത്തിനുള്ളില്‍ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും ബൈപ്പാസ് റോഡ് രാജപാതയാക്കുമെന്നും ബിജെപിക്ക് ഇത്തവണ നഗരസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകുമെന്നും പട്ടിക പ്രഖ്യാപിച്ചുകൊണ്ട് എം.പി. ജാക്സണ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ എം.എസ്. അനില്‍കുമാര്‍, ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, സതീഷ് വിമലന്, സോമന് ചിറ്റേത്ത്, സി.എസ്. അബ്ദുള്‍ഹഖ്, പി.കെ. ഭാസി, ബൈജു കുറ്റിക്കാടന്‍, മുന്‍ നഗരസഭ ചെയര്മാന്മാരായ സുജ സഞ്ജീവ്കുമാര്‍, നിമ്യ ഷിജു എന്നിവരാണ് സ്ഥാനാര്‍ഥി പ്രഖ്യാപനസമ്മേളനത്തില്‍ പങ്കെടുത്തത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ (വാര്‍ഡിന്റെ പേരും നമ്പറും ബ്രാക്കറ്റില്‍)
ചിന്ത ധര്മരാജന് തോട്ടപ്പുള്ളി (ഒന്ന്, മൂര്‍ക്കനാട്), ടി.എ. പോള്‍ തെക്കൂടന്‍ (രണ്ട്, ബംഗ്ലാവ്), സിജോ ആന്റണി (മൂന്ന്, കരുവന്നൂര്‍), സത്യന് നാട്ടുവള്ളി (നാല്, പീച്ചാംപിള്ളികോണം), റെയ്ബി ജോബി (അഞ്ച്, ഹോളിക്രോസ് സ്കൂള്‍), ബൈജു കുറ്റിക്കാടന്‍ (ആറ്, മാപ്രാണം), വിനിത പള്ളിപ്പുറം (ഏഴ്, മാടായിക്കോണം), സിജോ ലോനപ്പന് (എട്ട്, നമ്പ്യാങ്കാവ്), മെസ്റ്റോ മാമ്പിള്ളി (ഒമ്പത്, കുഴിക്കാട്ടുകോണം), ജോഫി ബോസ് (10, കാട്ടുങ്ങച്ചിറ), മഞ്ജു സജത്ത് (11, ആസാദ് റോഡ്), പ്രേമ പാറയില്‍ (12, ഗാന്ധിഗ്രാം നോര്‍ത്ത്), കുര്യന് ജോസഫ് (13, ഗാന്ധിഗ്രാം), ജോസ്മി ഷാജി (14, ഗാന്ധിഗ്രാം ഈസ്റ്റ്), എം.എസ്. ദാസന് (16, മടത്തിക്കര), മിനി ജോസ് ചാക്കോള (17, ചാലാംപാടം), ഒ.എസ്. അവിനാശ് (19, സെന്റ് ജോസഫ്സ് കോളജ്), വി.സി. വര്‍ഗീസ് (20, ഷണ്മുഖം കനാല്‍), സന്തോഷ് കാട്ടുപ്പറമ്പില്‍ 21, ചേലൂര്‍), എം.പി. ജാക്സണ് (22, മുനിസിപ്പല്‍ ഓഫീസ്), ജുനിഷ പ്രവീണ്‍ (23, ഉണ്ണായിവാര്യര്‍ കലാനിലയം), ബിന്ദു വിനയന് (24, പൂച്ചക്കുളം), എന്‍.പി. പ്രവീണ്‍സ് (25, കണ്ഠേശ്വരം), നീതു സാംസണ് (26, കൊരുമ്പിശേരി), സുജ സഞ്ജീവ്കുമാര്‍ (27, കാരുകുളങ്ങര), കെ.എന്‍. ഗിരീഷ് (28, കൂടല്‍മാണിക്യം), ഡെലി സിജു (29, ബസ് സ്റ്റാന്‍ഡ്), ലക്ഷ്മി മനോജ് (30, ആയുര്‍വേദ ഹോസ്പിറ്റല്‍), റോണി പോള്‍ മാവേലി (31, ക്രൈസ്റ്റ് കോളജ്), സുരഭി വിനോദ് (32, എസ്എന്‍ നഗര്‍), പി.കെ. ഭാസി (33, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്), റോഷ്നി രാമകൃഷ്ണന് (34, പള്ളിക്കാട്), ബാബു പാലക്കല്‍ (35, സിവില്‍ സ്റ്റേഷന്), കെ.ആര്. സിന്ധു (36, കണ്ടാരംതറ), ഡാലി ജോബ് ആലപ്പാടന്‍ (37, പൊറത്തിശേരി), ഷീജ വര്‍ഗീസ് കോട്ടക്കകത്തുകാരന്‍ (38, മഹാത്മ സ്കൂള്‍), സിന്ധു അജയന് തച്ചപ്പിള്ളി (39, തളിയകോണം സൗത്ത്), വാഹിദ ഇസ്മയില്‍ (40, കല്ലട), ശ്രീലത വത്സന് (41, തളിയകോണം നോര്‍ത്ത്), അല്ലി പോളി കാഞ്ഞിരക്കാടന്‍ (42, പുത്തന്‍തോട്), ഷാജി പുല്ലോക്കാരന്‍ (43, പുറത്താട്).

പുതുമുഖങ്ങളേയും യുവനിരയേയും അണിനിരത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടിക
വേളൂക്കരയുടെ കര ആരു കടക്കും ?
ഇരിങ്ങാലക്കുട ആര്‍ക്ക് കുട പിടിക്കും ?
കര്‍ഷക ജനതയുടെ വോട്ടില്‍ കണ്ണുംനട്ട്, വയലുകള്‍ പാടുന്ന ഉണര്‍ത്തുപാട്ട് മുരിയാടില്‍ ആര്‍ക്ക് അനുകൂലമാകും
കാട്ടൂരില്‍ കരുത്തു തെളിയിക്കാന്‍ കച്ചമുറുക്കി മുന്നണികള്‍
പൊരിഞ്ഞ പോരാട്ടത്തില്‍ പടിയൂരിന്റെ പാലം ആരും കടക്കും ?