റോഡരികിലെ അപായ സൂചനാ ബോര്‍ഡുകള്‍ കാടും പടലവും കയറി കാഴ്ച മറച്ച നിലയില്‍
ഇരിങ്ങാലക്കുട കല്ലേറ്റുംകര റൂട്ടില്‍ പുല്ലൂര്‍ തൊമ്മാന പാടശേഖത്തിനോട് ചേര്‍ന്നുള്ള ഭാഗത്ത് അപായ സൂചനാ ബോര്‍ഡുകള്‍ കാഴ്ച മറച്ച നിലയില്‍.
ഇരിങ്ങാലക്കുട: കാഴ്ച മറച്ച് കാട് വളര്‍ന്നതോടെ റോഡരികില്‍ അപകടക്കെണികളാണ്. സുരക്ഷിത യാത്രസൗകര്യത്തിന് റോഡരികില്‍ സ്ഥാപിച്ച അപകട സൂചനാ ബോര്‍ഡുകള്‍ കാടും പടലവും കയറി. ഇരിങ്ങാലക്കുട കല്ലേറ്റുംകര റൂട്ടില്‍ റോഡിന്റെ വശങ്ങളില് പലയിടത്തും സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ക്കാണ് ഈ സ്ഥിതി. പുല്ലൂര്‍ തൊമ്മാന മേഖല അപകടങ്ങള്‍ ഏറ്റവും സംഭവിക്കുന്ന സ്ഥലമാണ്.
ഇതിന്റെ ഭാഗമായി വല്ലക്കുന്ന് ഇറക്കത്ത് സ്ഥാപിച്ച അപകട മേഖല എന്നെഴുതിയ ബോര്‍ഡും സിഗ്നല്‍ ലൈറ്റ് സിസ്റ്റവും മരത്തിന്റെ ഇലകള്‍ കൊണ്ട് മൂടിയിരിക്കുകയാണ്. അപായ മുന്നറിയിപ്പ് തരാത്ത സിഗ്നല്‍ ലൈറ്റായി ഇത് മാറി. ഇവിടെ റോഡില്‍ പാടശേഖരത്തിനോട് ചേര്‍ന്ന് ബോര്‍ഡുകള്‍ സ്ഥാപിച്ചീട്ടുണ്ടെങ്കിലും കാട് വളര്‍ന്ന് കിടക്കുകയാണ്.

കാല്‍നട യാത്രക്കാര്‍ക്ക് വാഹനങ്ങള്‍ വരുമ്പോള്‍ മാറി നില്ക്കാന് പോലും പറ്റാത്ത സ്ഥിതിയാണ്. ഇവിടെ റോഡിനിരുവശവും പാടവും 20 അടിയിലധികം താഴ്ചയുമുണ്ട്. കൂടാതെ റോഡിന് വീതിയും കുറവാണ്. എതിര്‍ദിശയില്‍നിന്ന് വലിയ വാഹനം വന്നാല്‍ ഇറങ്ങിനടക്കാനുള്ള സ്ഥലംപോലുമില്ല. കാട് വളര്‍ന്ന് പന്തലിച്ചു കിടക്കുന്നതിനാല്‍ ഇവിടെ മാലിന്യം വലിച്ചെറിയാനുള്ള ഇടമായും മാറിയിട്ടുണ്ട്. ഈ റോഡിലെ കാടുകള്‍ നീക്കം ചെയ്യാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

റവ. ഡോ. ജോസ് തെക്കന്‍ ഓള് ഇന്ത്യ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് സമ്മാനിച്ചു
ഇരിങ്ങാലക്കുടയില്‍ തൃശൂര്‍ റൂറല്‍ പോലീസ് ഹെഡ് ക്വാട്ടേഴ്സ് കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തി
കോടതിയാല്‍ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി
ക്രൈസ്റ്റ് കോളജില്‍ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു
കാലപഴക്കം; കോടതിയുടെ പ്രവര്‍ത്തനം അടിയന്തരമായി മറ്റുന്നതിനായി കളക്ടറുടെ ഇടപെടല്‍
കുടിവെള്ള ക്ഷാമം രൂക്ഷം: വീടുകളിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി